You are Here : Home / USA News

ഒന്റാരിയോ റീജിയന്‍ മലയാളി അസോസിയേഷ്യന്‍ വടംവലി മത്സരം: കോട്ടയം ബ്രദേഴ്‌സ്‌ വിജയിച്ചു

Text Size  

Story Dated: Monday, September 30, 2013 10:21 hrs UTC

ഷിബു കിഴക്കെകുറ്റ്‌

 

ഒന്റാരിയോ: കാനഡ ഒന്റാരിയോ റീജിയന്‍ മലയാളി അസോസിയേഷ്യന്‍ (ORMA) ന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വാശിയേറിയ വടംവലി മത്സരത്തില്‍ ബിജു കിഴക്കെപ്പുറത്തു ക്യാപ്‌റ്റന്‍ ആയുള്ള കോട്ടയം ബ്രദേഴ്‌സ്‌ വിജയിച്ചു .കോട്ടയം ബ്രദേഴ്‌സിലെ ചുണക്കുട്ടന്മാര്‍ ഒരു റൗണ്ടില്‍ പോലും പരാജയമറിയാതെയാണ്‌ ഈ ഗംഭിര വിജയം കരസ്ഥമാക്കിയത്‌. മറ്റു ടീം അംഗങ്ങള്‍: സ്റ്റീഫെന്‍ മലെമുണ്ടക്കല്‍ , ജോളി എബ്രഹാം , ജോസ്‌മോന്‍ മാണി , ഷെല്ലി ജോയ്‌ , ദീപു ജോയ്‌ , സ്റ്റീഫെന്‍ ഇടക്കോലി, ടീം മാനേജര്‍ ദീപു മലയില്‍ , ടീം ആങ്കര്‍ സന്തോഷ്‌ മേക്കര. നിരവധി മലയാളികളുടെ സാന്നിധ്യത്തില്‍ നടന്ന മത്സരത്തില്‍ ടീമിന്‌ ആവേശം പകരാനായി ഷിബു കിഴക്കെകുറ്റ്‌ , അനീഷ്‌ മാക്കീല്‍ , വരുണ്‍ മൂഴിപറംബില്‍ , സാം കരിംകൊംബില്‍ , സിജോ ചാക്കോ, ബെന്നി കുര്യാക്കോസ്‌ , അജീഷ്‌ പടുക്കാചിയില്‍, വിശാഖ്‌ ചന്ദെലി, രാജു ഫിലിപ്പ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.