You are Here : Home / USA News

തോട്ടത്തില്‍ ചിന്നമ്മ ഉമ്മന്‍ നവതിയുടെ നിറവില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, September 30, 2013 06:15 hrs EDT

ന്യൂയോര്‍ക്ക്‌: തിരുവല്ലാ തോട്ടത്തില്‍ കുടുംബാംഗവും തിരുവല്ലാ സി എം എസ്‌ സ്‌കൂളിലെ മുന്‍ അധ്യാപികയുമായ ചിന്നമ്മ ഉമ്മന്റെ തൊണ്ണൂറാം ജന്മദിനാഘോഷം ലോംഗ്‌ ഐലന്റിലുള്ള സീഫോര്‍ഡ്‌ സി എസ്‌ ഐ ദേവാലയത്തില്‍ വച്ച്‌ നടന്നു. പരേതനായ തോട്ടത്തില്‍ റ്റി. ഓ. ഉമ്മന്റെ ഭാര്യയാണ്‌ ചിന്നമ്മ ഉമ്മന്‍. പ്രാര്‍ത്ഥനാ ശുശ്രൂഷയ്‌ക്ക്‌ സി എസ്‌ ഐ ബിഷപ്പ്‌ റൈറ്റ്‌ റവ. ഡോ. എ. ജോര്‍ജ്‌ നൈനാന്‍, എപിസ്‌കോപ്പല്‍ സഭാ ബിഷപ്പ്‌ റൈറ്റ്‌ റവ. ഡോ. ജോണ്‍സി ഇട്ടി, റവ. സാമുവേല്‍ ഉമ്മന്‍ (സീഫോര്‍ഡ്‌ സി എസ്‌ ഐ മലയാളം ഇടവക), റവ. സി. എം. ഈപ്പന്‍ ( ജുബിലീ സി. എസ്‌. ഐ. ഇടവക), റവ. റോബിന്‍ കെ. പോള്‍ (ഹഡ്‌സണ്‍ വാലി സി എസ്‌ ഐ ഇടവക), പാസ്റ്റര്‍ വിത്സന്‍ കെ. ജോസ്‌ (ഗ്രേസ്‌ ഇന്റര്‍നാഷണല്‍ അസംബ്ലി ഓഫ്‌ ഗോഡ്‌ ചര്‍ച്ച്‌), റവ. ഡോ. ഇട്ടി എബ്രഹാം ( ന്യൂയോര്‍ക്ക്‌ പെന്തകോസ്റ്റല്‍ അസംബ്ലി), റവ. വറുഗീസ്‌ മാത്യൂ (ന്യൂ ജേഴ്‌സി ഇന്ത്യന്‍ ചര്‍ച്ച്‌), വെരി. റവ. റ്റി. ഓ. ഉമ്മന്‍ എന്നിവര്‍ നേതൃത്വം നല്‌കുകയും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്‌ പ്രസംഗിക്കുകയും ചെയ്‌തു.

ബിഷപ്പ്‌ ഡോ. ജോര്‍ജ്‌ നൈനാന്‍ മുഖ്യ പ്രഭാഷണം നടത്തി. സുപ്രസിദ്ധ സിനിമാ സംവിധായകന്‍ ബ്ലെസ്സി തിരുവല്ല വൈ എം സി എ യുടെ ആഭിമുഖ്യത്തിലുള്ള ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ `സ്വപ്‌ന പദ്ധതിയായ`വികാസ്‌ സ്‌കൂളിനു നവതി ആഘോഷത്തിന്റെ ഭാഗമായി നല്‌കുന്ന സംഭാവനയ്‌ക്ക്‌ ചിന്നമ്മ ഉമ്മനോടും കുടുംബാഗംങ്ങളോടുമുള്ള നന്ദിയും ആശംസകളും അറിയിച്ചു. തോമസ്‌ ജെ. പായിക്കാട്‌ (സീഫോര്‍ഡ്‌ സി എസ്‌ ഐ ഇടവക സെക്രട്ടറി), ജേക്കബ്‌ എബ്രഹാം (ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ), യു എ. നസീര്‍ (ഐ.എന്‍ . ഓ. സി. ദേശീയ സെക്രട്ടറി), ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍ ( ശ്രീ നാരായണാ അസോസിയേഷന്‍ പ്രസിഡന്റ്‌), ജോര്‍ജ്‌ റ്റി. മാത്യൂ (സി എസ ഐ ഇടവക വൈസ്‌ പ്രസിഡന്റ്‌), കോശി ജോര്‍ജ്‌ (സി എസ്‌ ഐ കൌണ്‍സില്‍ ), ജോണ്‍ ഈപ്പന്‍( ഹഡ്‌സണ്‍ വാലി സി എസ്‌ ഐ ഇടവക), ഫിലിപ്പ്‌ ഇട്ടി (ഹഡ്‌സണ്‍വാലി സി എസ്‌ ഐ ഇടവക വൈസ്‌ പ്രസിഡണ്ട്‌ ), റേച്ചല്‍ ചെറിയാന്‍ (തുകലശ്ശേരി സി എസ്‌ ഐ ഇടവക) എന്നിവര്‍ ചിന്നമ്മ ഉമ്മന്‌ ആശംസകള്‍ അറിയിച്ചുകൊണ്ട്‌ പ്രസംഗിച്ചു.

 

സുമിത്രാ ഡേവിഡ്‌, തോമസ്‌ ജെ പായിക്കാട്‌ , ലവിന്‍ ജോണ്‍സണ്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ചിന്നമ്മ ഉമ്മന്റെ മക്കളായ വെരി റവ. റ്റി. ഓ ഉമ്മന്‍, തോമസ്‌ റ്റി. ഉമ്മന്‍, കുര്യന്‍ റ്റി ഉമ്മന്‍, മേരികുട്ടി ചെറിയാന്‍, ഗ്രേസി വര്‍ഗീസ്‌, സൂസന്‍ നൈനാന്‍ എന്നിവര്‍ ആത്മീയ സാമൂഹ്യ മണ്ഡലങ്ങളില്‍ സേവനനിരതരായി പ്രവര്‍ത്തിക്കുന്നുവെന്നത്‌ വളരെ അഭിമാനകരമാണെന്ന്‌ പ്രസംഗകര്‍ പ്രസ്‌താവിച്ചു. കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ മംഗളാശംസകള്‍ അമേരിക്കയിലെ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്‌ ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍ വായിച്ചു. സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുമായി ഒട്ടേറെ പേര്‍ ആശംസകള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. സ്‌നേഹവിരുന്നോടുകൂടി ചടങ്ങുകള്‍ അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More