You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ പരിശീലന ക്ലാസുകള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 24, 2013 10:33 hrs UTC

ഷിക്കാഗോ: ഒക്‌ടോബര്‍ 14 മുതല്‍ ട്രിറ്റണ്‍ കോളജിന്റെ സഹകരണത്തോടുകൂടി ഷിക്കാഗോ സീറോ മലബാര്‍ പള്ളിയില്‍ ഇ.എസ്‌.എല്‍ (ഇംഗ്ലീഷ്‌ സെക്കന്‍ഡ്‌ ലാംഗ്വേജ്‌), ജി.ഇ.ഡി (ജനറല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ), സിറ്റിസണ്‍ഷിപ്പ്‌ പ്രിപ്പറേഷന്‍ ട്രെയിനിംഗ്‌ കോഴ്‌സ്‌ (അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ്‌ ലഭിക്കുന്നതിനുള്ള പരിശീലനം) എന്നീ ക്ലാസുകള്‍ നടത്തുന്നതാണ്‌. റിവര്‍ ഫോറസ്റ്റിലുള്ള ട്രിറ്റണ്‍ കോളജ്‌ ആണ്‌ ക്ലാസുകളുടെ ചെലവ്‌ നിര്‍വഹിക്കുന്നതും കുട്ടികളെ പഠിപ്പിക്കുന്നതും. ഇംഗ്ലീഷ്‌ വായിക്കാനും എഴുതാനും സംസാരിക്കാനും ഒന്നു മുതല്‍ അഞ്ച്‌ ലെവല്‍ വരെയുള്ള ക്ലാസുകളായിരിക്കും. 18 വയസിനു മുകളിലുള്ള പഠിക്കാന്‍ താത്‌പര്യമുള്ള എല്ലാവര്‍ക്കും ക്ലാസുകളില്‍ പങ്കെടുക്കാം. എട്ട്‌ ആഴ്‌ച വീതമാണ്‌ ഓരോ ക്ലാസും. ആഴ്‌ചയില്‍ രണ്ടു ദിവസം രാവിലെ 9 മുതല്‍ 12 വരേയും, വൈകിട്ട്‌ 6 മുതല്‍ 9 വരെയുമുള്ള ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ യാതൊരു ചെലവുമില്ല. ആവശ്യമുള്ള ബുക്കുകള്‍ ട്രിറ്റണ്‍ കോളജ്‌ നല്‍കും. രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ ആദ്യവാരം ആരംഭിച്ച്‌ ക്ലാസുകള്‍ ഒക്‌ടോബര്‍ 14-ന്‌ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സീറോ മലബാര്‍ പള്ളി വികാരി റവ. ഫാ. ജോയി ആലപ്പാട്ടുമായോ, സെക്രട്ടറി തോമസ്‌ പുറത്തൂരുമായോ (708 544 7250) ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.