You are Here : Home / USA News

ലൈക്‌ ഷോര്‍ ഹാര്‍ബര്‍ (LAKE SHORE HARBOUR) വള്ളംകളി ഒക്ടോബര്‍ 5

Text Size  

Story Dated: Tuesday, September 17, 2013 02:03 hrs UTC

റെനി കവലയില്‍

Houston: പ്രശസ്ഥമായ ലൈക്‌ ഷോര്‍ ഹാര്‍ബര്‍ വള്ളംകളി ഒക്ടോബര്‍ 5 നെ രാവിലെ 10 മണിക്ക് നടക്കും.ഒരു കുട്ടനാടന്‍ ഗ്രാമത്തെ ഓര്‍മിപ്പിക്കുന്ന 2214 പാം ഹാര്‍ബര്‍ ഡ്രൈവില്‍ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പോടിയോടെ മാവേലി തമ്പുരാന്‍ വള്ളത്തില്‍ എഴുന്നെള്ളും.20 ഓളം അലങ്കരിച്ച തിരുവോണ തോണികള്‍ മാവേലിക്ക് അകമ്പോടി സേവിക്കും.പിന്നീടുള്ള മത്സരവള്ളംകളിയില്‍ 15 ഓളം ടീമുകള്‍ പങ്കെടുക്കും.ലുക്കൊസ് പി ചാക്കോയും റെനി കവലയിലും ആണ് അമരത്തും അണിയത്തും .Dr.സാം വള്ളംകളി നിയന്ത്രിക്കും. മാത്യു തെക്കേതില്‍ ,ടോമി കിടാരം,ഷാജി കോണ്ടൂര്‍,ജോണ്‍സണ്‍ എന്നിവരടങ്ങിയ സബ് കമ്മറ്റി വള്ളംകളിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും.ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ലുക്കൊസ് പി ചാക്കോ (281 221 5387),റെനി കവലയില്‍ (281 300 9777).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.