You are Here : Home / USA News

ഡയോസിസ്‌ യൂത്ത്‌ അപ്പോസ്‌തലേറ്റ്‌ ലീഡര്‍ഷിപ്പ്‌ ക്യാമ്പ്‌ നടത്തി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, September 11, 2013 10:50 hrs UTC

ന്യൂയോര്‍ക്ക്‌ : ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഡയോസിസ്‌ യൂത്ത്‌ അപ്പോസ്‌തലേറ്റിന്റെ, നോര്‍ത്ത്‌ ഈസ്റ്റ്‌ റീജണിന്റെ പരിധിയില്‍ വരുന്ന ദേവാലയങ്ങളിലെ യൂത്ത്‌ കോര്‍ഡിനേറ്റര്‍മാരുടെ ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ്‌ ഓഗസ്റ്റ്‌ 23 മുതല്‍ 25 വരെ റോക്‌ ലാന്റിലുള്ള സെന്റ്‌ മേരീസ്‌ മിഷനില്‍ വച്ച്‌ നടന്നു.ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റിലെ , ബ്രോങ്ക്‌സ്‌, ലോംഗ്‌ ഐലന്റ്‌ , റോക്‌ ലാന്റ്‌, സ്റ്റാറ്റന്‍ ഐലന്റ്‌ , ന്യൂജേഴ്‌സിയിലെ ഗാര്‍ഫീല്‍ഡ്‌, ഈസ്റ്റ്‌ മില്‍സ്‌റ്റോന്‍, മസാസ്റ്റ്യൂസെറ്റ്‌ സ്‌റ്റേറ്റിലെ ബോസ്റ്റന്‍ എന്നീ ദേവാലയങ്ങളിലെ യൂത്ത്‌ പ്രതിനിധികളാണ്‌ മൂന്നു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ പങ്കെടുത്തത്‌. സേവന തല്‍പരരായ യുവ നേതൃത്വം സഭയില്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ ക്യാമ്പില്‍, രൂപതാ യൂത്ത്‌ ഡയറക്ടര്‍ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. സീറോ മലബാര്‍ വിശ്വാസവും, പൈതൃകവും , സംസ്‌കാരവും നിലനിര്‍ത്തിക്കൊണ്ടുള്ള വളര്‍ച്ച, നേതൃത്വത്തിലേക്ക്‌ വരുമ്പോള്‍, ഉണ്ടാകാനുള്ള വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഗഹനമായ പഠനങ്ങളും , ചര്‍ച്ചകളും നടന്നു. ചിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യൂത്ത്‌ പ്രതിനിധി ബ്രയാന്‍ മൂണ്ടക്കല്‍, മറ്റ്‌ യൂത്ത്‌ ലീഡേഴ്‌സായ ഷെറിന്‍ റോസ്‌ പാലാട്ടി, ഡെലിക്‌സ്‌ അലക്‌സ്‌, ജോമി മെതിപ്പാറ, ജെയ്‌സി ജോസഫ്‌ എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. വിവിധ ഇടവകകളിലെ യുവജന പ്രവര്‍ത്തനങ്ങള്‍ , സ്‌കൂള്‍, കോളേജുകളില്‍ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ , മാധ്യമങ്ങളും യുവ ജനങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ ഗ്രൂപ്പ്‌ തിരിഞ്ഞുള്ള ചര്‍ച്ചകളും നടന്നു. ചര്‍ച്ചകള്‍ക്കും, ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ആല്‍ബി തോമസ്‌ (ഗാര്‍ഫീല്‍ഡ്‌), ലിന്‍ന്റാ മാഞ്ചേരി(ലേംഗ്‌ ഐലന്റ്‌), ടോണി പട്ടേരിന്‍ (ബ്രോങ്ക്‌മ്‌), സ്വപ്‌ന പായിപ്പട്ടുതറ, (സ്റ്റാറ്റന്‍ ഐലന്റ്‌), ഫ്രാന്‍കോ തോമസ്‌(റോക്‌ ലാന്റ്‌), ജെറില്‍ വര്‍ഗീസ്‌(ബോസ്റ്റന്‍), റേഷ്‌മ ജോസഫ്‌(ഈസ്റ്റ്‌ മിന്‍ സ്‌റ്റോന്‍ ) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആരാധനക്കും, ആതമീയ ശുശ്രൂഷയ്‌ക്കും ഫാ. തദേവൂസ്‌ അരവിന്ദന്‍ കാര്‍മ്മികത്വം വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.