You are Here : Home / USA News

ഫോമയുടെ മലയാളത്തിനൊരുപിടി ഡോളര്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 10, 2013 10:53 hrs UTC

ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയില്‍ മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ ഫോമ നടത്തുന്ന പ്രൊജക്ടായ "മലയാളത്തിനൊരുപിടി ഡോളര്‍' കെ.പി.സി.സി പ്രസിഡന്റും എം.എല്‍എയുമായ രമേശ് ചെന്നിത്തല സെപ്റ്റംബര്‍ 14-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ഗ്ലെന്‍വ്യൂവിലുള്ള മാരിയറ്റ് ഹോട്ടലില്‍ (1801 Milwaukee Ave ) വെച്ച് ഉദ്ഘാടനം ചെയ്യും. ഈ മീറ്റിംഗിലേക്ക് ഷിക്കാഗോ റീജിയനിലുള്ള എല്ലാ ഫോമാ നേതാക്കളേയും മറ്റ് മലയാളി സഹൃത്തുക്കളേയും ക്ഷണിക്കുന്നതായി ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, എം.ഒ.ഡി പ്രൊജക്ട് ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ആര്‍.വി.പി ജോസി കുരിശിങ്കല്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ തമ്പി ചെമ്മാച്ചേല്‍ എന്നിവര്‍ അറിയിച്ചു. "മലയാളത്തിനൊരുപിടി ഡോളര്‍' എന്ന പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങള്‍ മലയാളം പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ മലയാളം പ്രമോട്ട് ചെയ്യുക, വിവിധ സിറ്റികളുടെ ലൈബ്രറികളില്‍ മലയാളം പുസ്തകങ്ങള്‍ വിതരണം ചെയ്യുക എന്നിവയാണ്. തോമസ് എം. തോമസും, വിനോദ് കൊണ്ടൂരും ഇതിന്റെ കോ-ചെയര്‍മാന്‍മാരായി പ്രവര്‍ത്തിക്കുന്നു. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (847 561 8402), ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (847 800 3570).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.