You are Here : Home / USA News

നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ സെപ്‌റ്റംബര്‍ പതിനാലിന്‌ ഓണം ആഘോഷിക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 10, 2013 10:49 hrs UTC

ഡാളസ്‌: കഴിഞ്ഞ ആറ്‌ വര്‍ഷത്തിലേറെയായി ഡാളസിലെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമായ ഓണം ഈ വര്‍ഷം എന്‍എസ്‌എസ്‌ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌, ഡാളസ്‌ ഹിന്ദു ടെമ്പിള്‍ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ പതിനാലിന്‌ ശനിയാഴ്‌ച രാവിലെ പത്തു മുതല്‍ ആഘോഷിക്കുമെന്ന്‌ എന്‍ എസ്‌ എസ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ പ്രസിഡന്റ്‌ ഡോ. ശ്രീകുമാരന്‍ നായര്‍ അറിയിച്ചു. ഈ വര്‍ഷം ഇര്‍വിങ്ങിലുള്ള ഹിന്ദു ടെമ്പിള്‍ ഓണം, എന്‍ എസ്‌ എസ്സിന്റെ ആഭിമുഖ്യത്തില്‍ ഹിന്ദു ടെമ്പിള്‍ ഹാളില്‍ നടത്തുമ്പോള്‍ എല്ലാ മലയാളികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള വളരെ വിപുലമായ ആഘോഷങ്ങളാണ്‌ തയ്യാറായിക്കൊണ്ടിരിക്കുന്നത്‌. ഇര്‍വിംഗ്‌ സിറ്റിയില്‍, 1605 ന്യു ബ്രിട്ടന്‍ റോഡിലുള്ള ഡാളസ്‌ ഹിന്ദു ടെമ്പിള്‌ ഹാളില്‍ ആരംഭിക്കുന്ന ഈ ആഘോഷം, തിരുവാതിര, ഗാനങ്ങള്‍, അത്തപ്പുക്കളം, മോഹിനിയാട്ടം, ഭരതനാട്യം മുതലായ കലാപരിപാടികളും, തൂശനിലയില്‍ വിളമ്പുന്ന സദ്യയും കൊണ്ട്‌ ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞതായി എന്‍ എസ്‌ എസിന്റെയും ഇര്‍വിംഗ്‌ അമ്പലത്തിന്റെയും ഭാരവാഹികള്‍ സന്തോഷപൂര്‍വം അറിയിച്ചു. ഓണത്തപ്പനെ വരവേല്‍ക്കുവനായി അതീവ രുചികരമായ സദ്യയും കേരളത്തനിമയാര്‍ന്ന കലാപരിപാടികളും എല്ലാ വര്‍ഷവും ഒരുക്കുന്ന ഡാളസിലെ ഏറ്റവും മികച്ച ഓണ പരിപാടിയായി അംഗീകാരം നേടിയ ഈ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ മലയാളികളെയും എന്‌ എസ്‌ എസ്‌ ഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഡോ. ശ്രീകുമാരന്‍ നായര്‍ 817781 0528, മനോജ്‌ രത്‌നാകരന്‍ 214 298 9805 എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.