You are Here : Home / USA News

അഗപ്പെ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രീസ് ഏഴാമത് വാര്‍ഷീക സമ്മേളനം സെപ്റ്റംബര്‍ 12 മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 07, 2013 01:48 hrs UTC

സണ്ണിവെയ്ല്‍( ടെക്‌സസ്) : അഗപ്പെ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രീസ് ഏഴാമത് വാര്‍ഷീക സമ്മേളനം സെപ്റ്റംബര്‍ 12 മുതല്‍ 15വരെ സണ്ണിവെയ്ല്‍ ബെല്‍റ്റ് ലൈന്‍ റോഡിലുള്ള ഹൈയര്‍ ഗ്രൗണ്ട് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. "എഴുന്നേറ്റ് പ്രകാശിക്കുക" എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തില്‍ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ചവരെ നടക്കുന്ന യോഗങ്ങളില്‍ റവ. ടിനു ജോര്‍ജ്ജ്, റവ. മൈക്കിള്‍ മാത്യൂ എന്നിവര്‍ തിരുവചനം പ്രഘോഷിക്കും. അഗപ്പെ വര്‍ഷിപ്പ് ടീം നയിക്കുന്ന ഗാനശുശ്രൂഷയോടെയാണ് യോഗത്തില്‍ ആരംഭിക്കുക. സുവിശേഷ യോഗങ്ങളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഒരുക്കത്തോടെ കടന്നുവരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. സെപ്റ്റംബര്‍ 13, 14 തിയ്യതികളില്‍ രാവിലെ 10 മുതല്‍ 12.30 വരെ പ്രത്യേക യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 972 325 8633

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.