You are Here : Home / USA News

സാമൂഹ്യസംഗീത നാടകം 'പഞ്ചനക്ഷത്ര സ്വപ്നം' സെപ്റ്റംബര്‍ 7 ശനിയാഴ്ച സ്റ്റാറ്റന്‍ ഐലന്റില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, September 06, 2013 10:51 hrs UTC

ന്യൂയോര്‍ക്ക് : ഫൈന്‍ ആര്‍ട്ട്‌സ് മലയാളം നാടകസമിതിയുടെ സാമൂഹ്യസംഗീത നാടകം 'പഞ്ചനക്ഷത്ര സ്വപ്നം' സെപ്റ്റംബര്‍ 7 ശനിയാഴ്ച സ്റ്റാറ്റന്‍ ഐലന്റില്‍. സാന്‍ഡി കൊടുങ്കാററില്‍ നിലംപരിശായ സ്റ്റാറ്റന്‍ ഐലണ്ട് സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ പുനര്‍നിര്‍മ്മാണ ഫണ്ടിലേക്കുള്ള ധനശേഖരണാര്‍ത്ഥമാണ് നാടകം നടത്തപ്പെടുന്നത്. വൈകുന്നേരം 6ന് ന്യൂഡോര്‍പ് ഹൈസ്‌ക്കൂള്‍ ആൗഡിറ്റോറിയത്തിലാണ് നാടകം. വികാരി ഫാ. രാജന്‍ പീറ്റര്‍, സഹവികാരി ഫാ. ഫൗസ്റ്റീനോ ക്വന്റാന, ട്രഷറര്‍ ജോസഫ് തോമസ്, സെക്രട്ടറി ബിജു ചെറിയാന്‍, ജോയിന്റ് ട്രഷറര്‍ സന്തോഷ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി സുധീപ് ഏബ്രഹാം, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സാജന്‍ ജോര്‍ജ്, ബെഞ്ചി കുര്യാക്കോസ്, വറുഗീസ് ജോസഫ് തുടങ്ങിയവരോടൊപ്പം വിമന്‍സ് ലീഗ് ഭാരവാഹികളായ റീനാ തോമസ്, മിനി മോള്‍ സന്തോഷ് എന്നിവരും, മറ്റ് വിവിധ ഭാരവാഹികളും പരിപാടിയുടെ വിജയത്തിനായ പ്രവര്‍ത്തിച്ചുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.