You are Here : Home / USA News

ജാക്‌സണ്‍ ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസില്‍ വി. മാതാവിന്റെ ജനനപ്പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 04, 2013 10:27 hrs UTC

ന്യൂയോര്‍ക്ക്: ജാക്‌സണ്‍ ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വി. ദൈവ മാതാവിന്റെ ജനന പെരുന്നാളിന്‌ തുടക്കമായി. സെപ്‌റ്റംബര്‍ ഒന്നാം തീയതി രാവിലെ ഫാ. കുരുവിള മാത്യു വെങ്ങാഴിയില്‍ വി. കുര്‍ബാനയും ധ്യാന പ്രസംഗവും നടത്തി. എട്ടാം തീയതി നടക്കുന്ന വി. കുര്‍ബാനയ്‌ക്ക്‌ ഫാ. അബു വര്‍ഗീസ്‌ പീറ്റര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ നടക്കുന്ന മധ്യസ്ഥ പ്രാര്‍ത്ഥനയ്‌ക്കും ചടങ്ങുകള്‍ക്കും വികാരി ഫാ. ജോണ്‍ തോമസ്‌, മുന്‍ വികാരി ടി.എം. സഖറിയാ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : ബിനോയ്‌ മാത്യു (ട്രസ്റ്റി) 516 616 5244, ഗീവര്‍ഗീസ്‌ ജേക്കബ്‌ (സെക്രട്ടറി) 516 775 2186.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.