You are Here : Home / USA News

ഡാളസ് ഐഎന്‍ഒസി സ്വാതന്ത്ര്യദിനാഘോഷവും വാലിഡക്‌ടോറിയന്‍ അനുമോദന ചടങ്ങും സംഘടിപ്പിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, August 20, 2013 11:29 hrs UTC

മസ്‌കിറ്റ് : ഇന്ത്യന്‍ നാഷണല്‍ ഓവര്‍സിസ് കോണ്‍ഗ്രസ് (കേരള ചാപ്റ്റര്‍) ഡാളസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് മസ്‌കിറ്റ് വുഡ്ബ്ലഫിന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ അറുപത്തി ഏഴാമത് വാര്‍ഷീകവും ഡാളസ് ഫോര്‍ട്ട്‌വര്‍ത്തിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ പൂര്‍ത്തീകരിച്ച വാലിഡിക്‌ടോറിയന്‍ വിദ്യാര്‍ഥികളുടെ അനുമോദനചടങ്ങും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രസിഡന്റ് രാജന്‍ മാത്യു അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര പശ്ചാത്തലം പ്രസിഡന്റ് വിവരിച്ചു. തുടര്‍ന്ന് മുതിര്‍ന്ന തലമുറയില്‍പെട്ടവര്‍ സ്വാതന്ത്ര്യദിന സ്മരണകള്‍ പങ്കുവെച്ചു. ബോബന്‍ കൊടുവത്ത്, മൈക്കിള്‍ സ്‌കറിയ, ഷിബു ജോര്‍ജ്, മാത്യു ടി. നൈനാന്‍, മനോജ് ഏബ്രഹാം, സ്‌കറിയ തച്ചേട്ട്, മാത്യു തോട്ടപ്പുറം, സേവ്യര്‍ ജോര്‍ജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് വാലിഡക്‌ടോറിയന്‍ വിദ്യാര്‍ഥികളായ സ്റ്റാന്‍ലി ജോസഫ് (പ്ലാനൊ സീനിയര്‍ ഹൈസ്‌കൂള്‍) സഞ്ചിത് ജോര്‍ജ് (സണ്ണിവെയ്ല്‍ ഹൈസ്‌കൂള്‍) എന്നിവര്‍ക്കുളള ട്രോഫികള്‍ പ്രസിഡന്റ് രാജന്‍ മാത്യു, ബോബന്‍ കൊടുവത്ത് എന്നിവര്‍ ചേര്‍ന്ന് നല്‍കി. ജോസഫ്, വത്സമ്മ ദമ്പതിമാരുടെ മകന്‍ സ്റ്റാന്‍ലി ജോസഫും ഷിബു ജോര്‍ജ്, സീന ദമ്പിതിമാരുടെ മകന്‍ സഞ്ചിത ജോര്‍ജും യൂണിവേഴ്‌സിറ്റി ഓഫ് ഡാലസില്‍ ഉന്നത വിദ്യാഭ്യത്തിന് പ്രവേശനം നേടിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.