You are Here : Home / USA News

പെന്‍സില്‍വാനിയ ടൗണ്‍ഹാള്‍ ഷൂട്ടിങ്ങ്: മൂന്നുപേര്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, August 06, 2013 10:19 hrs UTC

പെന്‍സില്‍വാനിയ : മോണ്‍റൊ കൗണ്ടിയില്‍ റോസ് ടൗണ്‍ഷിപ്പ് സൂപ്പര്‍ വൈസേഴ്‌സ് മീറ്റിങ്ങ് നടക്കുന്നതിനിടെ ഉണ്ടായ ഒരു വെടിവെപ്പില്‍ രണ്ടുപേര്‍ സംഭവസ്ഥലത്തും, ഒരാള്‍ ആശുപത്രിയിലും വെച്ചു മരിച്ചതായി പെന്‌സില്‍വാനിയ സ്റ്റേറ്റ് പോലീസ് ക്യാപ്റ്റന്‍ എഡ് വേഡ് ഹോക്ക് ഇന്ന് വൈകീട്ട് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. എല്ലാ മാസവും ആദ്യ തിങ്കളാഴ്ച പതിവായി നടക്കുന്ന ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസേഴ്‌സ് മൂന്നംഗ സമിതി യോഗത്തിലാണ് വെടിവെപ്പ് ഉണ്ടായത്. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അമ്പത്തി ഒമ്പത് വയസ്സ് പ്രായമുള്ള റോക്കെന്‍ വാറന്‍ ആണ് പ്രതിയെന്ന സംശയിക്കപ്പെടുന്നു. കെട്ടിടത്തില്‍ പ്രവേശിച്ച പ്രതി പെട്ടെന്ന് ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ചു വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. പ്രതിയുടെ വസ്തു സംബന്ധമായ ഒരു തര്‍ക്കം 18 വര്‍ഷമായി നിലവിലുണ്ടായിരുന്നു ഈ വസ്തു വിട്ടുകൊടുക്കുന്നതിന് ഒരു വര്‍ഷം മുമ്പ് മോണ്‍റെ കൗണ്ടി ജഡ്ജി ഉത്തരവിട്ടിരുന്നു. പതിനെട്ടോളം കൗണ്‍സില്‍ മെമ്പര്‍മാരും, പൊതുജനങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.