You are Here : Home / USA News

ഹൂസറ്റണില്‍ 'ഒരേ സ്വരം' സംഗീത വിരുന്ന് സെപ്റ്റംബര്‍ 2ന്

Text Size  

Story Dated: Monday, August 05, 2013 11:27 hrs UTC

ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ പവിലിയന്‍ ഫണ്ട് ധനശേഖരണാര്‍ത്ഥം സെപ്റ്റംബര്‍ 2 (ലേബര്‍ ഡേ അവധി) തിങ്കളാഴ്ച വൈകുന്നേരം 5.30ന് സ്റ്റാഫോഡ് സെന്‍രറില്‍ വച്ച് നടത്തപ്പെടുന്ന 'ഒരേ സ്വരം സിംഫണി യുഎസ്എ 2013' എന്ന മെഗാ സംഗീത പരിപാടിയുടെ ടിക്കറ്റ് വില്പന ഹൂസ്റ്റണിലുള്ള മലയാളി സംഗീത ആസ്വാദകരുടെ വലിയ പിന്തുണയോടെ മുന്നേറുന്നുവെന്ന് സംഘാടകന്‍ അറിയിച്ചു. കേരളത്തില്‍ നിന്നും വരുന്ന 12 പേര്‍ അടങ്ങിയ സിംഫണി ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ പത്മശ്രീ കെ.എസ്.ചിത്ര, എം.ജി. ശ്രീകുമാര്‍ എന്നിവരെ കൂടാതെ സിനിമാ പിന്നണി ഗായയകരായ ലതാകൃഷ്ണ, കല്യാണി, ശ്രീനാഥ്(ഐഡിയ സ്റ്റാര്‍ സിംഗര്‍) എന്നിവര്‍ നയിക്കുന്ന ഈ സംഗീതപരിപാടിയുടെ ടിക്കറ്റുകള്‍ ഹൂസ്റ്റണിലെ പ്രമുഖ മലയാളി ഗ്രോസറി സ്ഥാപനങ്ങളായ അപ്നാ ബസാര്‍, ആന്‍സ് ഗ്രോസേഴ്‌സ്, സത്യാ ഗ്രോസറി എന്നിവിടങ്ങളില്‍ നിന്നും ലഭിയ്ക്കുന്നതാണ്. ഇതിനോടൊപ്പം ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ സുലേഖ ഡോക് കോമിലും(sulekha.com) ലഭ്യമാണ്. ഓണക്കാലത്ത് ഹൂസ്റ്റണിലെ മലയാളികള്‍ക്ക് കിട്ടാവലുന്ന ഒരു നല്ല ഓണസമ്മാനമായിരിക്കും ഈ സംഗീത പരിപാടിയെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 'ഒരേ സ്വരം' മെഗാഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക. റെജി ജോണ്‍ -832 723 7995 ജോജി ജേക്കബ്- 713 894 7542 ഷാജന്‍ ജോര്‍ജ്ജ്- 832 452 4195 ഈശോ ടി.ഏബ്രഹാം- 713 906 8068

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.