You are Here : Home / USA News

തോമസ്‌ ചാണ്ടി എം.എല്‍.എയുടെ പുത്രി ബെറ്റി ചാണ്ടിക്ക്‌ ഡോക്‌ടറേറ്റ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 24, 2013 03:19 hrs UTC

പെന്‍സില്‍വാനിയ: അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ പെന്‍സില്‍വാനിയയില്‍ (U-pen) നിന്നും എഡ്യൂക്കേഷനില്‍ (Teaching, Learning and Curriculam) ബെറ്റി ചാണ്ടി ഡോക്‌ടറേറ്റ്‌ നേടി. കുട്ടനാട്‌ എം.എല്‍.എ തോമസ്‌ ചാണ്ടിയുടെ പുത്രിയും, ഇരവിപേരൂര്‍ ശങ്കരമംഗലം ചേറ്റുകണ്ടത്തില്‍ ജോണ്‍ മാത്യുവിന്റെ മകന്‍ ലെനി മാത്യുവിന്റെ (യു.എസ്‌.എ) ഭാര്യയുമാണ്‌. മെയ്‌ 13-ന്‌ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ്‌ പ്രസിഡന്റും യൂണിവേഴ്‌സിറ്റിയിലെ രക്ഷകര്‍ത്താവുമായ ജോ ബൈഡന്‍ മുഖ്യാതിഥിയായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ്‌ പെന്‍സില്‍വാനിയ ഐവി ലീഗ്‌ അംഗവും, അമേരിക്കയിലെ പ്രമുഖ 10 യൂണിവേഴ്‌സിറ്റികളില്‍ ഒന്നുമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.