You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 13, 2014 12:26 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2014- 16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു. താഴെപ്പറയുന്നവരാണ്‌ പുതിയ ഭാരവാഹികള്‍. പ്രസിഡന്റ്‌- ടോമി അമ്പേനാട്ട്‌, വൈസ്‌ പ്രസിഡന്റ്‌- ജെസ്സി റിന്‍സി, ജനറല്‍ സെക്രട്ടറി- ബിജി സി. മാണി, ട്രഷറര്‍- ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കല്‍, ജോ. സെക്രട്ടറി- മോഹന്‍ സെബാസ്റ്റ്യന്‍, ജോ. ട്രഷറര്‍- ഫിലിപ്പ്‌ പുത്തന്‍പുര, ബോര്‍ഡ്‌ അംഗങ്ങള്‍- ജോണിക്കുട്ടി പിള്ളവീട്ടില്‍, സ്റ്റാന്‍ലി കളരിക്കമുറി, രഞ്ചന്‍ ഏബ്രഹാം, സേവ്യര്‍ ഒറവനാകുന്നേല്‍, ജോഷി മാത്യു, തോമസ്‌ പൂഴിക്കുന്നേല്‍, ജൂബി വള്ളിക്കളം, സന്തോഷ്‌ നായര്‍, ജിമ്മി കണിയാലി, മത്യാസ്‌ പുല്ലാപ്പള്ളില്‍, ജിതേഷ്‌ ചുങ്കത്ത്‌, ഷാബു മാത്യു, ജേക്കബ്‌ മാത്യു. കഴിഞ്ഞ 43 വര്‍ഷക്കാലമായി ഷിക്കാഗോയിലെ സാമൂഹ്യ-സാംസ്‌കാരിക- കലാരംഗത്ത്‌ പ്രവര്‍ത്തിച്ചുവരുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ (സി.എം.എ) നോര്‍ത്ത്‌ അമേരിക്കയിലെ ആദ്യത്തെ മലയാളി സംഘടനയാണ്‌. 1300-ലധികം അംഗങ്ങള്ള സംഘടന ഇന്ന്‌ അംഗബലത്തിലും പ്രവര്‍ത്തന രംഗത്തും മറ്റൊരു സംഘടനയ്‌ക്കും തോല്‍പിക്കാനാവാത്ത ഏറ്റവും പ്രബല ശക്തിയായി അമേരിക്കയിലെ മലയാളി സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

 

 

എല്ലാവര്‍ഷവും ആകര്‍ഷണീയമായ ഒട്ടനവധി കലാപരിപാടികളും, കലാമേളകളും നടത്തി പുതിയ കലാപ്രതിഭകളെ കണ്ടെത്തി മലയാളി സമൂഹത്തിന്‌ കഴിവുറ്റ യുവ പ്രതിഭകളെ സംഭാവന ചെയ്‌തുവരുന്നു. സ്‌പോര്‍ട്‌സ്‌ രംഗത്ത്‌ നിരവധി താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന്‌ ബാസ്‌കറ്റ്‌ ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ എല്ലാവര്‍ഷവും മുടങ്ങാതെ നടത്തിവരുന്ന ഒരേയൊരു സംഘടനയും ഷിക്കാഗോ മലയാളി അസോസിയേഷനാണ്‌. 2014-16 വര്‍ഷങ്ങളിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഭാരവഹികള്‍ നിരവധി വര്‍ഷങ്ങളായി ഷിക്കാഗോയിലെ പൊതു പ്രവര്‍ത്തന രംഗത്ത്‌ പ്രവര്‍ത്തിച്ച്‌ അനുഭവസമ്പത്തുള്ള പ്രഗത്ഭരാണ്‌. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ കടന്നുവന്ന്‌ കഴിഞ്ഞ 20 വര്‍ഷമായി ഷിക്കാഗോയിലെ പൊതുരംഗത്ത്‌ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ആളാണ്‌ പുതിയ പ്രസിഡന്റ്‌ ടോമി അമ്പേനാട്ട്‌. ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ യൂണിയന്‍ ഭാരവാഹി, യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്‌ഡലം, ബ്ലോക്ക്‌ ഭാരവാഹി, സി.എം.എ മുന്‍ ജനറല്‍ സെക്രട്ടറി, ഫൊക്കാനാ മുന്‍ ആര്‍.വി.പി, ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ അലുംമ്‌നി അസോസിയേഷന്‍ ഷിക്കാഗോ ചാപ്‌റ്റര്‍ ജനറല്‍ സെക്രട്ടറി, ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്‌ കഴിവ്‌ തെളിയിച്ചയാളാണ്‌ പുതിയ പ്രസിഡന്റ്‌. അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടോമി അമ്പേനാട്ടിനെ ഫൊക്കാനാ നേതാക്കള്‍ അഭിനന്ദിച്ചു.

 

 

തിരുവല്ല മാര്‍ത്തോമാ കോളജ്‌ യൂണിയന്‍ വൈസ്‌ ചെയര്‍മാനായിരുന്നു സി.എം.എയുടെ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെസ്സി റിന്‍സി. വിമന്‍സ്‌ ഫോറത്തിന്റെ പ്രസിഡന്റായിരുന്ന ജെസി റിന്‍സിയാണ്‌ 2012-ല്‍ സി.എം.എ വിജയകരമായി നടത്തിയ വിമന്‍സ്‌ ഡേയ്‌ക്ക്‌ നേതൃത്വം നല്‍കിയത്‌. മികച്ച സംഘാടനകനും, സ്‌പോര്‍ട്‌സ്‌ രംഗത്ത്‌ പുത്തന്‍ തലമുറയെ കണ്ടെത്തുന്നതിന്‌ എല്ലാവര്‍ഷവും നടത്തിവരുന്ന ബാസ്‌കറ്റ്‌ ബോള്‍, വോളിബോള്‍ മത്സരങ്ങളുടെ ചുക്കാന്‍ പിടിക്കുന്നതും, ഷിക്കാഗോയിലെ മലയാളി സമൂഹത്തിന്‌ ചിരപരിചിതനായ പുതിയ ജനറല്‍ സെക്രട്ടറി ബിജി സി. മാണിയാണ്‌. മലയാളി റേഡിയോളജി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുകൂടിയാണ്‌ ബിജി.

 

 

സി.എം.എയുടെ മുന്‍ ബോര്‍ഡ്‌ അംഗവും സമുദായ-സംഘടനാ പ്രവര്‍ത്തനരംഗത്ത്‌ സജീവമായി ചുവടുറപ്പിച്ചിട്ടുള്ള ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കലാണ്‌ പുതിയ ട്രഷറര്‍. ജോയിന്റ്‌ ട്രഷറര്‍ ഫിലിപ്പ്‌ പുത്തന്‍പുര, ജോയിന്റ്‌ സെക്രട്ടറി മോഹന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സി.എം.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തിപകര്‍ന്നുകൊടുക്കാന്‍ പ്രാപ്‌തരായ പൊതുപ്രവര്‍ത്തകര്‍ കൂടിയാണ്‌. അടുത്ത രണ്ടുവര്‍ഷങ്ങളില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്താന്‍ പോകുന്ന എല്ലാ പരിപാടികള്‍ക്കും എല്ലാ മലയാളികളുടേയും സജീവ സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നുവെന്ന്‌ പുതുയ ഭാരവാഹികള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.