You are Here : Home / USA News

അരിസോണയില്‍ വിപുലമായ ഓണാഘോഷം ഓഗസ്റ്റ്‌ 31ന്‌

Text Size  

Story Dated: Saturday, August 30, 2014 09:03 hrs UTC

   - മനു നായര്‍
 
 
 
 
ഫീനിക്‌സ്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ്‌ 31 ന്‌ അരിസോണയില്‍ വിപുലമായി ഓണം ആഘോഷിക്കുന്നു. ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വേണുഗോപാല്‍ നായര്‍ അറിയിച്ചു. കാലത്ത്‌ 11 മണിക്ക്‌ വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആരംഭിക്കുന്ന ഓണാഘോഷത്തിന്‌ ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്റെര്‍ വേദിയാകും.
 
രണ്ടുമണിയോടെ ആരംഭിക്കുന്ന കലാസാംസ്‌കാരിക സമ്മേളനം കേരളഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.എച്ച്‌.എന്‍.എ.) പ്രസിഡന്റ്‌ ശ്രീ ടി.എന്‍.നായര്‍ നിര്‍വഹിക്കും. കേരളത്തിന്റെ പാരമ്പര്യവും, പൈതൃകവും, വിളിച്ചോതുന്ന വിവിധ കലാസാംസ്‌കാരിക പരിപാടികളാല്‍ സംമ്പുഷ്ടമായിരിക്കും ഓണാഘോഷം. കേരളത്തിന്റെ തനതായ രുചികൂട്ടുകളാല്‍ ഇരുപത്തിമൂനിലധികം വിഭാവങ്ങളോടുകൂടിയ സമൃദ്ധമായ ഓണസദ്യ ഒരുക്കുന്നത്‌ കൃഷ്‌ണകുമാര്‍പിള്ള, ഗിരിഷ്‌ചന്ദ്രന്‍, വേണുഗോപാല്‍, സുരേഷ്‌കുമാര്‍, ശ്രീകുമാര്‍കൈതവന എന്നിവരുടെ മേല്‍നോട്ടത്തിലാണ്‌. 
 
അത്തപൂക്കളം ഒരുക്കി മുത്തുകുട, വഞ്ചിപാട്ട്‌, വാദ്യമേളം, എന്നിവയുടെ അകമ്പടിയോടുകൂടി താലപ്പൊലിയേന്തിയ അംഗനമാര്‍ മാവേലിമന്നനെ വേദിയിലേക്ക്‌ സ്വീകരിച്ചാനയിക്കും തുടര്‍ന്ന്‌ കേരളത്തിന്റെ തനതുകലാരൂപങ്ങളായ കളരിപയറ്റ്‌, വള്ളംകളി, കവിടിയാട്ടം, പുലികളി, മലയാളിമങ്ക എന്നിവ പ്രദര്‌ശിപ്പിക്കും. പ്രസിദ്ധമായ ആറന്മുളവഞ്ചിപാട്ട്‌, ചെണ്ടമേളം,തിരുവാതിര, ഗാനങ്ങള്‌, ന്രിത്യനിര്‍ത്യങ്ങള്‍ എന്നിവആഘോഷത്തെ കൂടുതല്‍ വര്‍ണ്ണാഭമാക്കും. 
 
ആഘോഷപരിപാടികള്‍ക്ക്‌ സുരേഷ്‌ നായര്‍,ദിലീപ്‌ പിള്ള, ശ്യംരാജ്‌, ഡോ.ഹരികുമാര്‍ കളീക്കല്‍, ശ്രീപ്രസാദ്‌, പ്രസീദ്‌, രാജേഷ്‌, വിജേഷ്‌ വേണുഗോപാല്‍, ജിജുഅപ്പുകുട്ടന്‍, ഗിരിജ മേനോന്‍, സ്‌മൃതി ജ്യോതിഷ്‌, എന്നിവര്‍ നേതൃത്വംനല്‌കും. 
 
ഇതിന്റെവിജയകരമായനടത്തിപ്പിലേക്ക്‌ അരിസോണയിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യവും, സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മനു നായര്‍ 4803009189 / രാജേഷ്‌ ബാബ 6023173082.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.