ചങ്ങനാശേരി: നീലത്തുംമുക്കില്‍ പരേതനായ ജെ. ദേവസ്യായുടെ (എസ്.ബി ഹൈസ്കൂള്‍ അധ്യാപകന്) മകനും, ഷിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, നവകേരളാ പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് അംഗം തുടങ്ങി രാഷ്ട്രീയ-സാമുദായിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന അഡ്വ. ജിജി സെബാസ്റ്റ്യന്‍ നാടിന്റെ യാത്രാമൊഴി. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന സംസ്കാര ശുശ്രൂഷകളില്‍ രാഷ്ട്രീയ-സാമുദായക- സാമൂഹിക നേതാക്കള്‍ ഉള്‍പ്പടെ വന്‍ ജനാവലി പങ്കെടുത്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ എന്നിവര്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നയിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ സംസ്കാരശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍ ജോസഫ് മുണ്ടകത്തില്‍, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫാ. തോമസ് തുമ്പയില്‍ എന്നിവര്‍ പങ്കെടുത്തു.
മന്ത്രി പി.ജെ. ജോസഫ്, ജോസ് കെ. മാണി എം.പി, സി.എഫ് തോമസ് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, മുന്‍ എം.പി ഫ്രാന്‍സീസ് ജോര്‍ജ്, ഡോ. കെ.സി. ജോസഫ്, അഡ്വ. ജോസി സെബാസ്റ്റ്യന്‍, വി.ജെ. ലാലി, അഡ്വ. ജോബ് മൈക്കിള്‍, നഗരസഭാ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, സണ്ണി തോമസ്, അഡ്വ. ഷിബു മണല, അഡ്വ. ജോസഫ് ഫിലിപ്പ്, അഡ്വ. റെജി സഖറിയ, ജെമിനി പുളിമൂട്ടില്‍, കെ.സി. ജോസഫ്, അഡ്വ. ടി.വി. സോണി എന്നിവര്‍ സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുത്തു. സണ്ണി വള്ളിക്കളം അറിയിച്ചതാണിത്.
Comments