ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റിന് ഇന്ന് തുടക്കം
Text Size
ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍
martinjoseph75@gmail.com
Story Dated: Friday, August 15, 2014 10:53 hrs UTC
ഒക്കലഹോമ സിറ്റി : ഒക്കലഹോമ ഹോളിഫാമിലി സീറോ മലാബാര്‍ കാത്തലിക് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റിനു (IPSF 2014) ഇന്ന് (ഓഗസ്റ്റ് 15) തുടക്കം. ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്സാസ് ഒക്കലഹോമ റീജനിലെ ഇടവകസമൂഹം പങ്കെടുക്കുന്ന പ്രഥമകായിക മാമാങ്കം ഒക്കലഹോമ മില്‍വുഡ് പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.
ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റിന്റെ ഒദ്യോഗിഗ ഉദ്ഘാടനം ഓഗസ്റ്റ് 16 ശനിയാഴ്ച രാവിലെ 9 മണിക്ക് ഒക്കലഹോമ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്പ്മെന്റല്‍ ഡിലേയ്സ് സ്ഥാപകനും ഡയറക്റ്ററുമായ ഫാ. പോള്‍ സഹ്ലെര് , ഒക്കലഹോമ ഹോളി ഫാമിലി വികാരി ഫാ. പോള്‍ കോട്ടക്കല്‍ മറ്റു വൈദികര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. ഒക്കലഹോമയിലെയും ടെക്സാസിലെയും വിശ്വാസികളെ ഏവരെയും ഫെസ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഒക്കലഹോമ ഹോളി ഫാമിലി വികാരി ഫാ. പോള്‍ കോട്ടക്കല്‍ അറിയിച്ചു.
സ്പോര്‍ട്സ് ഫെസ്റ്റിനു ഒക്ലഹോമ ഒരുങ്ങിയതായി ഗയിംസ് ആന്‍ഡ് ഇവന്റ് കോഓര്‍ഡിനേറ്റര്‍ ജോസ് ഫിലിപ്സ് പറഞ്ഞു. ഇന്‍ഡോര്‍ , ഔട്ട്ഡോര്‍ മത്സരങ്ങള്‍ ഓഗസ്റ്റ് 15 , 16, 17 (വെള്ളി, ശനി , ഞായര്‍ ) തീയതികളിലായി പുരോഗമിക്കും. വെള്ളിയാഴ്ച 2:30 നു ഫാ. പോള്‍ കോട്ടക്കലിന്റെ പ്രാര്‍ഥനക്കുശേഷം, ഷട്ടില്‍ ബാറ്റ്മിന്ടന് മത്സരങ്ങളോടെ ഫെസ്ടിലെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ശനിയാഴ്ച രാവിലെ 8 മുതല്‍ രാത്രി 10 വരെയാണ് ഗെയിംസ് ക്രമീകരിച്ചിരിക്കുന്നത്. സമാപന ദിവസം ഞായറാഴ്ച രാവിലെ 8:30 നു വി. കുര്‍ബാനയോടെ കൂടി തുടങ്ങി ഉച്ചകഴിഞ്ഞു 2 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തോടും അവാര്‍ഡ്ദാന ചടങ്ങുകളോടും കൂടി പാരീഷ് ഫെസ്റ്റിനു തിരശീല വീഴും. എട്ടു പാരീഷുകളില്‍ നിന്നായി 400 പേരാണ് വിവിധ ഇനങ്ങളില്‍ ങ്കെടുക്കുന്നത്. ?A Sound Mind in a Sound Body? എന്നതാണ് ഫെസ്റ്റിന്റെ സ്ലോഗന്.
സിബിമോന് എം എം , ജോബി ജോസഫ് എന്നിവരാണ് പാരീഷ്ഫെസ്റ്റ് കോഓര്ഡിനേറ്ററുമാരായി പ്രര്ത്തിക്കുന്നത്. മത്സരങ്ങള്‍ കാണാന്‍ ലൈവ് സ്ട്രീമിംഗ് ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ipsfok.org സന്ദര്‍ശിക്കുക . മീഡിയ കോര്‍ഡിനേറ്റര്‍ ജോസ് ജോര്‍ജ് അറിയിച്ചതാണിത്.
Comments