You are Here : Home / USA News

പിക്‌നിക്‌ ആവേശത്തില്‍ ന്യൂജേഴ്‌സി!!

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 09, 2014 07:09 hrs UTC

 
ന്യൂജേഴ്‌സി: `യാതൊരുവിധ സമാനതകളും പണപ്പിരിവുകളും ഇല്ലാതെ, മലയാളികള്‍ക്ക്‌ വേണ്ടി, മലയാളികള്‍ നടത്തുന്ന, മലയാളികളുടെ പിക്‌നിക്‌!, അമേരിക്കന്‍ പ്രവാസി സംഘടനകളില്‍ തലപ്പത്ത്‌ നില്‍ക്കുന്ന കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി ആണ്‌ പരിപാടിയുടെ സംഘാടകര്‍. കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒന്നിച്ചുകൂടാന്‍, ബാല്യങ്ങള്‍ക്ക്‌ തിമിര്‍ത്തു മറിയാന്‍, കൊച്ചുകുട്ടികള്‍ക്ക്‌ ആനന്ദത്തില്‍ ആറാടാന്‍, മുതിര്‍ന്നവര്‍ക്ക്‌ കൂട്ടുകൂടി സൗഹൃദം പുതുക്കാന്‍, മഹിളകള്‍ക്ക്‌ അവരുടെ പാചക നൈപുണ്യം പ്രകടിപ്പിക്കാന്‍, കാഞ്ച്‌ അതിന്‍റെ വാതിലുകള്‍തുറന്നിടുന്നു.
 
സഹൃദയരായ എല്ലാമലയാളികളെയും പ്രതേകിച്ചു സ്വാഗതം ചെയ്യുന്നു. ഓഗസ്റ്റ്‌ 23 ശനിയാഴ്‌ച രാവിലെ 11.30 മുതല്‍ വൈകിട്ട്‌ 5.30 വരെ Grove 2, Thompson Park, 1701 Perrineville Road, Monroe Township, NJ 08831-ല്‍ വെച്ചാണ്‌ പരിപാടികള്‍ അരങ്ങേറുന്നത്‌. 
 
പാട്ടിനുപാട്ട്‌, നൃത്തത്തിന്‌ നൃത്തം, പങ്കെടുക്കുന്നവരുടെ മനംകവരാനുള്ള എല്ലാവിധ പൂര്‍ത്തികരണങ്ങളും അണിയറയില്‍ ഒരുങ്ങികഴിഞ്ഞു. പിക്‌നിക്‌ പരിപൂര്‍ണ്ണവിജയമാക്കാന്‍, കണ്‍വീനര്‍ ഷൈല ജോര്‍ജിന്റെ (201 323 9147) നേതൃത്വത്തില്‍ ഭക്ഷണം- (അബ്ദുള്ള സയിദ്‌ 908 3744455, അനോയ്‌ ആന്റണി, ഷാജി കുളത്തിങ്കല്‍), കായികം- (ജയന്‍ ജോസഫ്‌ 908 400 2635, ഏര്‍ളിന്‍ ജോര്‍ജ്‌, സജി മാത്യു), സുരക്ഷ- (ജോസഫ്‌ ഇടിക്കുള 201 421 5303, മാത്യു വര്‍ഗീസ്‌), ഫോട്ടോഗ്രഫി ആന്‍ഡ്‌ വീഡിയോ- (സോബിന്‍ ചാക്കോ 908 344 2523) എന്നിവയ്‌ക്കായി വിവിധ കമ്മിറ്റികള്‍ നിലവില്‍ വന്നു. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ദീപ്‌തി നായര്‍ 732 318 0574, ഹരി രാജന്‍ 917 679 7669.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.