ന്യൂയോര്‍ക്ക് : ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 27 തീയതി ഞായറാഴ്ച ആഘോഷിക്കുന്നു. രാവിലെ 10.30ന് തിരുന്നാള്‍ കുര്‍ബ്ബാനയില്‍ വികാരി ഫാ.ജോസ് കണ്ടത്തിക്കുടി, ഫാ.റോയസന് മേനോലിക്കല്‍ എന്നിവര്‍ കര്മ്മികരായിരിക്കും. ജോജി ഞാറകുന്നേലാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ പ്രസുദേന്തി. മലയാളികളുടെ സ്വന്തം വിശുദ്ധയായ അല്‍ഫോണ്‍സാമ്മയുടെ തിരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.
Comments