You are Here : Home / USA News

കോയിപ്രം മട്ടയ്‌ക്കല്‍ കുടുംബയോഗം പതിനാലാമത്‌ കുടുംബ സംഗമം ജൂലൈ 4 മുതല്‍ ഡാളസില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 17, 2014 06:47 hrs EDT

ഡാളസ്‌: കോയിപ്രം മട്ടയ്‌ക്കല്‍ കുടുംബയോഗം അമേരിക്കന്‍ ചാപ്‌റ്റര്‍ പതിന്നാലാമത്‌ കുടുംബസംഗമം ജൂലൈ നാലുമുതല്‍ ഡാളസിലെ വാക്‌സഹായില്‍ നടത്തും. കുടുംബ സംഗമത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജൂലൈ നാലിന്‌ കുടുംബ യോഗം പ്രസിഡന്റ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതും, തുടര്‍ന്ന്‌ വിവിധ പരിപാടികള്‍ നടത്തപ്പെടുന്നതുമാണ്‌. ജൂലൈ അഞ്ചിന്‌ ശനിയാഴ്‌ച രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സ്‌പോര്‍ട്‌സ്‌, ഗെയിംസ്‌ മത്സരങ്ങള്‍ ഉണ്ടായിരിക്കും. വൈകിട്ട്‌ നടക്കുന്ന കലാവിരുന്നില്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന പരിപാടികളുണ്ടായിരിക്കും. പ്രസ്‌തുത സമ്മേളനത്തില്‍ വെച്ച്‌ എഴുപത്‌ വയസിനു മുകളില്‍ പ്രായമുള്ളവരെ ആദരിക്കുന്നതാണ്‌. ജൂലൈ ആറിന്‌ ആരാധനയ്‌ക്കും സ്‌നേഹ വിരുന്നിനും ശേഷം പരിപാടികള്‍ പര്യവസാനിക്കും. പ്രസിഡന്റ്‌ ജേക്കബ്‌ വര്‍ഗീസ്‌ (214 893 4030), സെക്രട്ടറി ജോര്‍ജ്‌ ചെമ്പനാല്‍ (817 800 0730) എന്നിവര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More