You are Here : Home / USA News

സി.എസ്‌.ഐ.ഫാമിലി ആന്റ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 16, 2014 04:32 hrs EDT

  

39-ാമത്‌ സി.എസ്‌.ഐ.ഫാമിലി ആന്റ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്‌ ലാന്‍കാസ്റ്ററില്‍ തിരശീലഉയരുന്നു. ജൂലൈ 4 മുതല്‍ 7 വരെ നടക്കുന്ന നാഷനല്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ ആണ്‌ അണിയറയില്‍നടക്കുന്നത്‌. സി.എസ്‌. ഐ മോഡറേറ്റര്‍ ബിഷ0്‌ ഡോ. ദൈവാശീര്‍വ്വദം, ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‍, സി.എസ്‌. ഐ ദക്ഷിണ കേരള ബിഷപ്പ്‌ ധര്‍മ്മരാജ്‌ റസാലം എഫിവരുടെ നേതൃത്വത്തില്‍ വര്‍ഞ്ചശബളമായ റാലിയോടെയാണ്‌ കോണ്‍ഫറന്‍സ്‌ ആരംഭിക്കുന്നത്‌. അമേരിക്കയുടെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നായി 500-ലധികം പ്രതിനിധികളാണ്‌ സമ്മേഗനത്തില്‍പങ്കെടുക്കുന്നതിനായി റജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. പ്രമുഖവേദശാസ്‌ത്ര പണ്‌ഡിതനും വാഗ്‌മിയുമായ ഡോ. ജോര്‍ജ്‌ ഉമ്മന്‍, യുവജനങ്ങളുടെ ഇടയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തുന്ന ഷിക്കാഗോയില്‍ നിന്നുള്ള പാസ്റ്റര്‍ ജോനാഥാന്‍ റാമോസ്‌, മിസിസ്‌ അയോളി റാമോസ്‌, ഡോ. സൂസന്‍ തോമസ്‌ എന്നിവരാണ്‌ കോണ്‍ഫറന്‍സിലെ മുഖ്യപ്രാസംഗികര്‍.

?Christ the Cornerstone Restructuring and Re-envisioning Life? Ephesians 2:20 എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ യോഗത്തിലുട നീളം നടത്തപ്പെടുന്നതാണ്‌. യുവദമ്പതികള്‍, ടീനേജ്‌ കുട്ടികള്‍ എന്നിവരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികള്‍ ഈ കോണ്‍ഫറന്‍സിന്റെപുതുമയായിരിക്കും.

നാഷനല്‍ സി.എസ്‌.ഐ ബാസ്‌ക്കറ്റ്‌ ബാള്‍, വോളീബോള്‍ മല്‍സരങ്ങളും നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിവരുന്നു.

രാജ്യാന്തര നിലവാരത്തിലുള്ള ഭറ്റണക്രമീകരണമാണ്‌ സമ്മേളനത്തില്‍ ഒരുക്കിയിട്ടുള്ളത്‌.
സി. എസ്‌. ഐ. ഹഡ്‌സണ്‍വാലി സഭയാണ്‌ 39 -മത്‌- സി.എസ്‌.ഐ.ഫാമിലികോണ്‍ഫറന്‍സിന്‌ ആതിഥ്യം വഹിക്കുന്നത്‌. സി.എസ്‌.ഐ. മോഡറേറ്ററാണ്‌ കോണ്‍ഫറന്‍സിന്റെ പ്രസിഡണ്ട്‌. സി.എസ്‌.ഐ. ഹഡ്‌സണ്‍വാലി സഭ ഇടവക വികാരിറവ. റോബിന്‍ കെ. പോള്‍ കമ്മിറ്റി വൈസ്‌ പ്രസിഡണ്ടായിരിക്കും. ഫിലിപ്പ്‌ ഇട്ടി ജനറല്‍കണ്‍വിനറും, ബിനിഷ്‌ കുര്യന്‍ ചാണ്ടി ജോയിന്റ്‌ കണ്‍വിനറും ആയി പ്രവര്‍ത്തിക്കുന്നു.

സി.എസ്‌.ഐ. ഹഡ്‌സണ്‍വാലി സഭ ഇടവക വൈസ്‌ പ്രസിഡണ്ട്‌ ചെറിയാന്‍ പി. ചെറിയാന്‍, സെക്രട്ടറി കുര്യന്‍ റ്റി. ഉമ്മന്‍ (ബിജു), ട്രഷറാര്‍ ഷെബി തങ്കച്ചന്‍, അസിസ്റ്റന്റ്‌ സെക്രട്ടറി വിനുകോശി, ശാന്തി സാം, ഡെയ്‌സി ഫിലിപ്പ്‌ ,ഡോ. വല്‍സ സാമുവല്‍, പ്രദീപ്‌ ജേക്കബ്‌, കുര്യന്‍ മാത്യു,ഫെബി ഫിലിപ്പ്‌, ബെറ്റി ഉമ്മന്‍, കരോള്‍ കുരുവിള, റിനോയി തോമസ്‌, ഐപ്പ്‌ വറുഗീസ്‌, മിനി ആന്‍ഡ്രുസ്‌, ശാരി കുര്യന്‍, ലിജോ കോശി, ജസ്റ്റിന്‍ ചെറിയാന്‍ എന്നിവര്‍ വിവിധ കമ്മിറ്റികളുടെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു. ജോര്‍ജജ്‌ സാമുവേല്‍ കോണ്‍ഫറന്‍സ്‌ ഓഡിറ്ററായി സേവനമനുഷ്‌ഠിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More