You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റില്‍ സ്‌കറിയ മാത്യു (അനിയന്‍) അനുസ്‌മരണം ശനിയാഴ്‌ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 10, 2014 05:57 hrs EDT



ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും, ഈവര്‍ഷത്തെ മാനേജിംഗ്‌ കമ്മിറ്റിയംഗവും, ഫുഡ്‌ കോര്‍ഡിനേറ്ററുമായിരുന്ന സ്‌കറിയാ മാത്യുവിന്റെ (അനിയന്‍) അനുസ്‌മരണാര്‍ത്ഥം ജൂണ്‍ 14-ന്‌ ശനിയാഴ്‌ച വൈകുന്നേരം 4.30-ന്‌ അനുശോചന യോഗം ചേരുന്നു. സെന്റ്‌ മേരീസ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ ചേരുന്ന (347 Davis Ave, Staten Island, NY 10310) സമ്മേളനത്തിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ എസ്‌.എസ്‌. പ്രകാശ്‌ അറിയിച്ചു.

കാല്‍ നൂറ്റാണ്ടിലേറെ സ്റ്റാറ്റന്‍ഐലന്റിലെ മലയാളി സമൂഹത്തില്‍ സജീവമായിരുന്ന സ്‌കറിയാ മാത്യു സാമൂഹ്യസേവന പ്രവര്‍ത്തകനുമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എസ്‌.എസ്‌. പ്രകാശ്‌ (പ്രസിഡന്റ്‌) 917 301 8885, റോഷന്‍ മാമ്മന്‍ (വൈസ്‌ പ്രസിഡന്റ്‌) 646 262 7945, ജോസ്‌ വര്‍ഗീസ്‌ (സെക്രട്ടറി) 917 817 4115, സാമുവേല്‍ കോശി (ജോയിന്റ്‌ സെക്രട്ടറി) 718 370 1643, ബോണിഫസ്‌ ജോര്‍ജ്‌ (ട്രഷറര്‍) 347 945 4444.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More