You are Here : Home / USA News

ഹാജര്‍ നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയവര്‍ക്ക്‌ അംഗീകാരം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 08, 2014 06:00 hrs EDT

  


ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിലെ മതബോധന സ്‌കൂളില്‍ ഈവര്‍ഷം ഹാജര്‍നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയവരെ അംഗീകരിക്കുന്നതിനായി സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ജൂണ്‍ ഒന്നാം തീയതി ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷമാണ്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തത്‌.

അഞ്ഞൂറ്‌ കുട്ടികള്‍ വിശ്വാസ പരിശീലനം നടത്തുന്ന മതബോധന സ്‌കൂളില്‍ 120 കുട്ടികള്‍ക്കാണ്‌ ഹാജരിനുള്ള അവാര്‍ഡുകള്‍ ലഭിച്ചത്‌. ഈവര്‍ഷം പ്രതികൂല കാലാവസ്ഥയുണ്ടായിട്ടും വിശ്വാസ തീക്ഷണതയോടെ കുട്ടികളെ മതബോധന ക്ലാസുകളില്‍ എത്തിച്ച മാതാപിതാക്കള്‍ അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന്‌ വികാരി ഫാ. ഏബ്രഹാം മൂത്തോലത്ത്‌ കുര്‍ബാന മധ്യേ അറിയിച്ചു. വികാരിയച്ചന്‍ കുട്ടികളെ അഭിനന്ദിച്ച്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

രൂപതാ മതബോധന കമ്മീഷന്‍ അംഗവും അസിസ്റ്റന്റ്‌ വികാരിയുമായ ഫാ. സിജു മുടക്കോടില്‍ കുട്ടികളെ അഭിനന്ദിച്ചു. സാജു കണ്ണമ്പള്ളി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More