You are Here : Home / USA News

പി. ശ്രീധരനുണ്ണി ഡാലസ് കെഎല്‍എസ് മീറ്റിംഗില്‍ മുഖ്യാതിഥിയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 07, 2014 07:27 hrs EDT


ടെക്സാസ് . കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് സംഘടിപ്പിക്കുന്ന ഡാലസ് സാഹിത്യ സദസില്‍ പ്രമുഖ സാഹിത്യകാരനും. കേരള സാഹിത്യ സമിതി ജനറല്‍ സെക്രട്ടറിയുമായ പി. പി. ശ്രീധരനുണ്ണി മുഖ്യാതിഥിയായി പങ്കെടുക്കും. ആകാശവാണി പ്രോഗ്രാം പ്രൊഫസറായിരുന്നു.

ജൂണ്‍ എട്ട് ഞായര്‍ അഞ്ച് മണിക്ക് മെക്കിനി എംഎസ്ടി സദനത്തില്‍ ചേരുന്ന യോഗത്തില്‍ പ്രസിഡന്റ് എബ്രഹാം തെക്കേമുറി അധ്യക്ഷത വഹിക്കും. അമേരിക്കയിലെ അറിയപ്പെടുന്ന സാഹിത്യകാരനും  ഭിഷഗ്വരനുമായ ഡോ. എം. വി. പിളള, പ്രൊഫ. എം. എസ്. ടി നമ്പൂതിരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.

കേരള ലിറ്റററി സൊസൈറ്റി സംഘടിപ്പിക്കുന്ന സാഹിത്യ സദസില്‍ വന്ന് സംബന്ധിച്ച് വിജയിപ്പിക്കണമെന്ന് കെഎല്‍ സെക്രട്ടറി ജോസന്‍ ജോര്‍ജ് അഭ്യര്‍ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More