You are Here : Home / USA News

ഐപിസി ഫാമിലി കോണ്‍ഫറന്‍സ്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 07, 2014 08:31 hrs UTC



ഹൂസ്റ്റണ്‍ : പ്രകൃതി കനിഞ്ഞു നല്‍കിയ ഹരിതാഭയിലും വാസ്‌തുഭംഗിയിലും അമേരിക്കയില്‍ ഒന്നാം സ്ഥാനമുള്ള സാങ്കേതിക നഗരമായ ഹൂസ്റ്റണ്‍ പട്ടണം അമേരിക്കയിലും കാനഡയിലുമുള്ള ഐപിസി സമൂഹത്തിന്റെ ഐക്യവേദിയായ ഫാമിലി കോണ്‍ഫറന്‍സിനു തയ്യാറെടുത്തു കഴിഞ്ഞു.
നാഷണല്‍ കമ്മിറ്റിയൊടൊപ്പം ലോക്കല്‍ കോര്‍ഡിനേറ്റര്‍മാരായ പാസ്റ്റര്‍ ജോണ്‍ ചാക്കോ, ബ്രദര്‍.കെ.എ.തോമസ്‌ കപ്പാംമൂട്ടില്‍, എബി മാത്യൂ(സെക്രട്ടറി), രാജു മലയില്‍(ട്രഷറാര്‍) ഇവരോടൊപ്പം കഴിവുറ്റതും പരിചയ സമ്പന്നരുമായ 36 കമ്മിറ്റിയംഗങ്ങളാണ്‌ ഈ കോണ്‍ഫറന്‍സിനു ചുക്കാന്‍ പിടിക്കുന്നത്‌.

പട്ടണത്തിന്റെ മദ്ധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന ക്രൗണ്‍ പ്ലാസ്സയിലാണ്‌ കോണ്‍ഫറന്‍സ്‌ ക്രമീകരണം ചെയ്‌തിരിക്കുന്നത്‌. വിശാലമായ കോണ്‍ഫറന്‍സ്‌ ഹാളുകള്‍, താമസത്തിനു ഭംഗിയേറിയ മുറികള്‍, മേന്മേയേറിയ ഭക്ഷണം. സൗജന്യ കാര്‍ പാര്‍ക്കിംഗ്‌, ഇവയെല്ലാം വളരെ കുറഞ്ഞ നിരക്കില്‍ കടന്നു വരുന്നവര്‍ക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്‌.

പ്രധാനപ്പെട്ട എയര്‍ പോര്‍ട്ടുകളായ ഇന്റര്‍കോണ്ടിനെന്റല്‍, ഹോബി എന്നീ എയര്‍പോട്ടുകളില്‍ നിന്നും പ്രത്യേക വാഹന ക്രമീകരണം, ഡോക്ടര്‍ രാജേഷ്‌, ഡോക്ടര്‍ മനു എന്നിവരുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ടീം, ഹാരിസ്‌ കൗണ്ടി പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റിന്റെ സെക്യൂരിററിവിഭാഗം എന്നിവ ഉണ്ടായിരിക്കും.

അമേരിക്കയിലും ഇന്ത്യയിലുമുള്ള പ്രഭാഷകരുടെ അനുഗ്രഹിക്കപ്പെട്ട വചന ശുശ്രൂഷ, യുവജനങ്ങള്‍ക്കു വേണ്ടി യൂത്ത്‌ വര്‍ഷിപ്പ്‌, സെമിനാറുകള്‍, സ്‌പോര്‍ട്‌സ്‌, സഹോദരിമാര്‍ക്കുവേണ്ടി ബൈബിള്‍ ക്ലാസ്സ്‌, വുമന്‍സ്‌ ഫെലോഷിപ്പ്‌, കുട്ടികള്‍ക്കു വേണ്ടി പ്രത്യേക പ്രോഗ്രാമുകള്‍ തുടങ്ങിയ വിപുലമായ ക്രമീകരണങ്ങളാണ്‌ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്‌. ഈ കോണ്‍ഫറന്‍സ്‌ എല്ലാ നിലയിലും അനുഗ്രഹമായിരിക്കും എന്നതിന്‌ തെല്ലും സംശയമില്ല.

ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.