You are Here : Home / USA News

ജോണ്‍സണ്‍ ചെറിയാന്‍ ഫോമാ ആര്‍.വി.പിയായി സൗത്ത്‌ ഈസ്റ്റ്‌ ഫ്‌ളോറിഡയില്‍ നിന്നും മത്സരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 07, 2014 04:27 hrs EDT


    

ഫ്‌ളോറിഡ: ഫോമയുടെ മുതിര്‍ന്ന നേതാവും, യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ (വൈ.എം.എ), അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ (അമ്മ) തുടങ്ങി വിവിധ അസോസിയേഷനുകളുടെ സാരഥിയുമായ ജോണ്‍സണ്‍ ചെറിയാന്‍ (കൊച്ചുമോന്‍) ഫോമ റീജിയന്‍ -6 സൗത്ത്‌ ഈസ്റ്റ്‌ ഫ്‌ളോറിഡയില്‍ നിന്നും റീജിയണല്‍ വൈസ്‌ പ്രസിഡന്റായി (ആര്‍.വി.പി) മത്സരിക്കുന്നു. പ്രസ്‌തുത റീജിയണിലെ ഭൂരിഭാഗം അസോസിയേഷനുകളും, ജോണ്‍സണ്‍ ചെറിയാന്‌ പിന്തുണയുമായി രംഗത്തുണ്ട്‌.

കഴിഞ്ഞ 24 വര്‍ഷക്കാലമായി അമേരിക്കയില്‍ അധിവസിക്കുന്ന ജോണ്‍സണ്‍ വിവിധ സമൂഹ്യ-സാംസ്‌കാരിക-കലാരംഗങ്ങളില്‍ ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്‌. കൂടാതെ ഇന്ത്യയിലും അമേരിക്കയിലുമായി മറ്റ്‌ നിരവധി പദവികളും അലങ്കരിച്ചിട്ടുണ്ട്‌.

അമേരിക്കന്‍ മലയാളികള്‍ ഉറ്റുനോക്കിയിരിക്കുന്ന ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസ്‌ (ഫോമ)-ന്റെ 2016 ഫ്‌ളോറിഡാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുവാനും, സംഘടനയുടെ കെട്ടുറപ്പിനും നൂതന കര്‍മ്മപരിപാടികള്‍ റീജിയനുകളുമായി ആലോചിച്ച്‌ നടപ്പിലാക്കുവാനും താന്‍ പ്രതിജ്ഞാബദ്ധനാണെന്ന്‌ ജോണ്‍സണ്‍ ചെറിയാന്‍ പ്രസ്‌താവിച്ചു.

ഇപ്പോള്‍ അറ്റ്‌ലാന്റയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ജോണ്‍സണ്‍ `ജോസ്‌ എന്റര്‍പ്രൈസസ്‌' സ്ഥാപനങ്ങളുടെ ഉടമയാണ്‌. ഭാര്യ: മിനി. മക്കള്‍: കെനി, ജെനി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More