You are Here : Home / USA News

2014 ഫീബാ കോണ്‍ഫ്രന്‍സ് കണക്റ്റികട്ടില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 04, 2014 09:52 hrs UTC


കണക്റ്റിക്കട്ട് : അമേരിക്കന്‍ ഐക്യനാടുകളിലെ ഇന്ത്യന്‍ ബ്രദറണ്‍ കുടുംബങ്ങളുടെ കൂട്ടായ്മയായ ഫീബായുടെ 2014 ലെ പതിനൊന്നാമത് സമ്മേളനം ജൂലായ് 17 മുതല്‍ 20 വരെ കണക്റ്റിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡിലുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നു.

ഇന്ത്യയില്‍ നിന്നും, അമേരിക്കയില്‍ നിന്നുമുള്ള പ്രഗല്‍ഭ വേദ പണ്ഡിതന്‍മാര്‍ സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. മാറികൊണ്ടിരിക്കുന്ന ലോകത്തില്‍ എങ്ങനെ ദൈവമക്കളായി ജീവിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ക്ലാസ്സുകള്‍ക്ക് അലക്‌സാണ്ടര്‍ കുര്യന്‍, മൈക്ക് ആറ്റ് വുഡ്, നേറ്റ് ബ്രംസണ്‍, വര്‍ഗ്ഗീസ് കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ചര്‍ച്ചാവേദികള്‍, കുടുംബസംഗമം, വേദപഠനം, സംഗീത പരിശീലനം, സാഹിത്യസമ്മേളനം, സഹോദരി സമ്മേളനം, യൂത്ത് മീറ്റിങ്ങ്, കുട്ടികളുടെ സമ്മേളനം, മിഷനറി യോഗങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ സമ്മേളനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത ഗായകരായ ബിനോയ് ചാക്കോ, ഇമ്മാനുവേല്‍ ഹെന്‍ട്രി സംഘാംഗങ്ങള്‍ അവതരിപ്പിക്കുന്ന സംഗീത സായാഹ്നം ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ പ്രത്യേകതയായിരിക്കും.

സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി പ്രസിഡന്റ് സാംവടക്കന്‍, റോയ് തോമസ്(സെക്രട്ടറി) എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 973 809 6301, 203 521 1901 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. സമ്മേളനത്തിന്റെ വിജയത്തിനായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും സംഘാടകര്‍ അറിയിച്ചു.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.