നോര്‍ത്ത് കരോലിന മാര്‍ത്തോമാ പള്ളിയില്‍ ഗായകസംഘദിനം ആചരിച്ചു
Text Size
Story Dated: Wednesday, June 04, 2014 01:55 hrs UTC
റാലെ, നോര്‍ത്ത് കരോലിന: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഭാഗമായ നോര്‍ത്ത് കരോലിന മാര്‍ത്തോമാ പള്ളിയില്‍ സഭയുടെ സംഗീത വിഭാഗമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആഹ്വാനം ചെയ്ത ഗായകസംഘദിനം ആചരിച്ചു. ?All Hail The Power of Jesus Name...? എന്ന ക്രിസ്തീയ കീര്‍ത്തനത്തോടെ ആരംഭിച്ച ശുശ്രൂഷകള്‍ക്ക് ഇടവക വികാരി റെനു ജോണ്‍ അച്ചന് നേതൃത്വം നല്കി. ഇടവകയുടെ ആരംഭത്തില്‍ ഗായകസംഘത്തെ നയിച്ചിരുന്ന റോണി ദാനിയേലും, തോമസ് ജോണും ശുശ്രൂഷയില്‍ അച്ചനെ സഹായിച്ചു.
`ഞാന്‍ കര്‍ത്താവിനായി പാടും....' എന്ന മനോഹരമായ ക്രിസ്തീയ കീര്‍ത്തനം ഗായകസംഘം ആലപിച്ചപ്പോള്‍ ഇടവക ഭക്തിയില്‍ ആറാടി. തന്റെ കഴിവുകള്‍ വിവിധ ഇടവകകളില്‍ തെളിയിച്ച ഗായകനും, അനായാസമായി പിയാനോ കൈകാര്യം ചെയ്യുന്നതിന് പ്രാവീണ്യം ലഭിച്ചിട്ടുള്ള വര്‍ഗീസ് ജോണ്‍ പാലമൂട്ടില്‍ ആണ് ഗായകസംഘത്തെ കഴിഞ്ഞ കുറെ നാളുകളായി നയിക്കുന്നത്. അനൂപ് മാത്യു ഗായകസംഘത്തിന്റെ സെക്രട്ടറി എന്ന നിലയിലും ലിന്‍സി മാത്യു ഖജാന്‍ജി എന്ന നിലയിലും മികച്ച നേതൃത്വം നല്കിവരുന്നു. ഇവരുടെ കൂട്ടായ്മയുടെ ശ്രമഫലമായി ഗായകസംഘത്തിന് ഈവര്‍ഷം ഡി.എസ്.എം.സിയുടെ അംഗീകാരം ലഭിക്കുകയുണ്ടായി.
?The Lord Bless You ..? എന്ന ആശീര്‍വാദ ഗാനത്തോടെ ശുശ്രൂഷകള്‍ അവസാനിച്ചു. ഗായസംഘത്തില് നിന്നും സാറാ ജോണ്‍, ആഷ്ലി മാത്യു, ജൂലി ജോണ്‍, മറിസ്സ കോശി, ബോബി മാത്യൂസ്, റെനി മാത്യൂസ്, താര മോഹന്‍, ശോഭ കുരുവിള എന്നിവര്‍ ആരാധന ഭംഗിയായി നടത്തുന്നതിനു സഹായിച്ചു. ഇത്തവണ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഇടവകയ്ക്ക് വികാരി റെനു ജോണ്‍ അച്ചന് മികച്ച നേതൃത്വം നല്കിവരുന്നു.
Comments