You are Here : Home / USA News

സഹോദരനെ അമ്മയുടെ മുമ്പില്‍ വെടിവെച്ച് വീഴ്ത്തിയ പതിനഞ്ചുകാരനെ ഇന്ന് കോടതിയില്‍ ഹാജരാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, June 01, 2014 09:33 hrs UTC



ലാഗ്‌വേഗസ് : 18 വയസ്സുകാരനായ ക്ലെറ്റണ്‍ ജൂണ്‍ 11നുള്ള ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷന് തയ്യാറെടുക്കുകയായിരുന്നു. അല്പം സ്വഭാവദൂഷ്യം ഉണ്ടായിരുന്ന ഇളയ സഹോദരനെ ഉപദേശിക്കുവാന് ശ്രമിക്കുന്നതിനിടയില്‍ പരസ്പരം വാക്ക് തര്‍ക്കം ഉണ്ടാകുകയും, പതിനഞ്ചുവയസ്സുള്ള ടര്‍ണര്‍, ജേഷ്ഠസഹോദരന്‍ ക്ലെറ്റന്റെ തലയ്ക്കും നെഞ്ചിലും രണ്ടു തവണ നിറയൊഴിക്കുകയുമായിരുന്നു. മക്കള്‍ വഴക്കിടുന്നതുകേട്ട് കടന്നു വന്ന മാതാവിന്റെ മുമ്പില്‍ വച്ചായിരുന്നു ദയനീയ സംഭവം അരങ്ങേറിയത്.

സ്ഥരമായി പള്ളിയില്‍ പോകാറുള്ള ക്ലെറ്റന്‍ നല്ല മാതൃകയുള്ള ഒരു യുവാവായിരുന്നു.

ജൂണ്‍ 11ന് സെയ്‌റ വിസ്റ്റ ഹൈസ്‌ക്കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത് നവാഡ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഇളയ സഹോദരനാല്‍ വധിക്കപ്പെട്ടത്.

മെയ് 22ന് നടന്ന സംഭവത്തിനുശേഷം ജയിലിലായിരുന്ന പ്രതിയെ മെയ് 30 വെള്ളിയാഴ്ചയാണ് ആദ്യമായി കോടതിയില്‍ ഹാജരാക്കിയത്.

ജൂണ്‍ 1 ഞായറാഴ്ച 16വയസ്സ് തികയുന്ന പ്രതിയെ മുതിര്‍ന്നവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ ചുമത്തിയാകും വിചാരണ നടത്തുക.

സഹോദരനെ നേര്‍വഴിക്ക് നടത്തുന്നതിനുള്ള ശ്രമത്തിനിടയിലാണ് എന്റെ മകന് ജീവന്‍ നഷ്ടപ്പെട്ടത്. മകന്‍ നഷ്ടപ്പെട്ടതിലുള്ള ദുഃഖം മറച്ചു വയ്ക്കാനാകാതെ വിതുമ്പികൊണ്ട് മാതാവ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ടര്‍ണറില്‍ യാതൊരു ഭാവവ്യത്യാസവും പ്രകടമായിരുന്നില്ല. ലാസ് വേഗസ് മെട്രോ പോലീസ് വെളിപ്പെടുത്തിയതാണ് ഈ വിവരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.