You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ ചര്‍ച്ചിന്റെ ധനശേഖരണാര്‍ത്ഥം റാഫിള്‍ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 29, 2014 07:49 hrs UTC

   
    

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമഥേയത്തില്‍ സ്ഥാപിതമായിരിക്കുന്ന മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ഫണ്ട്‌ റൈസിംഗിനുവേണ്ടിയുള്ള 2014-ലെ റാഫിള്‍ ടിക്കറ്റിന്റെ ഉദ്‌ഘാടനം മെയ്‌ നാലാം തീയതി വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ഇടവക വികാരി ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കലിന്റെ സാന്നിധ്യത്തില്‍ നടത്തപ്പെട്ടു.

പള്ളിയിലെ എം.ജി.ഒ.സി.എസ്‌.എമ്മും മാര്‍ത്തമറിയം സമാജവും സംയുക്തമായി നടത്തപ്പെടുന്ന റാഫിള്‍ ടിക്കറ്റിന്റെ ആദ്യ വിതരണം ഇടവക വികാരി ഫാ. പോള്‍ ചെറിയാന്‍ മുണ്ടയ്‌ക്കല്‍, സ്റ്റാറ്റന്‍ഐലന്റിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഫോമാ വൈസ്‌ പ്രസിഡന്റുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പിനും, ഇടവക സീനിയര്‍ അംഗമായ ജോണ്‍ മാത്യുവിനും, കൊച്ചുമ്മന്‍ വര്‍ഗീസിനും നല്‍കിക്കൊണ്ട്‌ നിര്‍വഹിച്ചു. തദവസരത്തില്‍ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ പള്ളിയുടെ ഉയര്‍ച്ചയെക്കുറിച്ചും ഒരു കുരിശടി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. അതിനുവേണ്ട എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

റാഫിളിന്റെ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം ആപ്പിള്‍ ഐ പാഡ്‌ എയര്‍ 16 ജിബി, സോണി പ്ലേസ്റ്റേഷന്‍ 4, 250 ഡോളറിന്റെ വിസ ഗിഫ്‌റ്റ്‌ കാര്‍ഡ്‌ എന്നിവ നല്‍കുന്നതാണ്‌. 2014 നവംബര്‍ ഒന്നാം തീയതി പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച്‌ അഭിവന്ദ്യ നിക്കളാവോസ്‌ തിരുമേനിയുടെ സാന്നിധ്യത്തില്‍ റാഫിളിന്റെ നറുക്കെടുപ്പ്‌ നടത്തുന്നതാണ്‌. റാഫിള്‍ കണ്‍വീനര്‍മാരായി ബിജു തോമസിനേയും, നോബിള്‍ വര്‍ഗീസിനേയും തെരഞ്ഞെടുത്തു. പൊന്നച്ചന്‍ ചാക്കോ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.