You are Here : Home / USA News

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഫ്‌ളോറിഡ നേഴ്‌സസ്‌ ദിനാഘോഷം മെയ്‌ 31-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, May 25, 2014 10:46 hrs UTC

മയാമി: ഐഎന്‍എഎസ്‌എഫ്‌ (ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ)യുടെ നേഴ്‌സസ്‌ ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടുകൂടി മെയ്‌ 31-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ 'ഇന്ത്യന്‍ ചില്ലീസ്‌ റെസ്റ്റോറന്റ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു. (4465 N University Lauderhill 33351) മയാമി വെറ്ററന്‍സ്‌ ഹോസ്‌പിറ്റലിലെ ചീഫ്‌ നേഴ്‌സ്‌ മേരി നാഷ്‌ കീനോട്ട്‌ സ്‌പീക്കറായി പരിപാടിയില്‍ പങ്കെടുക്കും. ലൈവ്‌ ഓക്കസ്‌ട്രയുടെ അകമ്പടിയോടുകൂടി നടക്കുന്ന പരിപാടിയില്‍ നേഴ്‌സിംഗ്‌ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുകയും ആദരിക്കപ്പെടുകയും ചെയ്യും. ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്റെ കമ്യൂണിറ്റി സേവനങ്ങള്‍ക്ക്‌ ഇതിനകം സൗത്ത്‌ ഫ്‌ളോറിഡയിലെ വിവിധ മുനിസിപ്പല്‍ സിറ്റി അധികാരികളുടെ ആദരവുകളും പ്രശംസയും നേടിയെടുക്കുകയും വിവിധ സിറ്റികളുടെ ആഘോഷപരിപാടികളിലെ ഹെല്‍ത്ത്‌ ഫെയര്‍ സംഘടിപ്പിക്കാനുള്ള ചുമതല ഇന്ന്‌ ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷനെയാണ്‌ ഏല്‍പിക്കുന്നതെന്ന്‌ നേഴ്‌സസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഷേര്‍ലി ഫിലിപ്പ്‌ പറഞ്ഞു. നേഴ്‌സസ്‌ ദിനാഘോഷപരിപാടികളിലേക്ക്‌ എല്ലാ അഭ്യുദയകാംക്ഷികളേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.