You are Here : Home / USA News

മീരാ നന്ദന്‍ ഡാലസില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, May 13, 2014 06:08 hrs EDT


ടെക്സാസ്. കേരളത്തിലും അറേബ്യന്‍ രാജ്യങ്ങളിലും കാണികളില്‍ ആവേശത്തിന്റെ തിരമാലകള്‍ ഉയര്‍ത്തി. ഹര്‍ഷാരവങ്ങളുടെ അകമ്പടിയോടെ വിവിധ സ്റ്റേജുകളില്‍ അഭിനയത്തിന്റെ സുന്ദര മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെയ്ക്കുകയും ശ്രുതി മധുര ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്ന സുപ്രസിദ്ധ സിനിമാ നടി മീരാ നന്ദനെ ആദ്യമായി ഡാലസിലെ മലയാളികള്‍ക്ക് നേരില്‍ കാണുന്നതിനുളള അവസരം വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡിഎഫ്ഡബ്ല്യു പ്രൊവിന്‍സ് ഒരുക്കിയിരിക്കുന്നു.

മെയ് മാസം 18 ഞായറാഴ്ച അഞ്ച് മണിക്ക് ഇര്‍വിങ്ങ് ഓക്ക് ഡെയ്ല്‍ റോഡിലുളള നിമിറ്റ്സ്  ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് മീരാ നന്ദന്‍, മുകേഷ്, ജഗദീഷ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ടീം കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ കേരളത്തില്‍ നിന്നുളള അനുഗ്രഹീത കലാകാരന്മാരും ടീമിലെ അംഗങ്ങളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡിഎഫ്ഡബ്ല്യും പ്രൊവിന്‍സ് ഭാരവാഹികളുമായി താഴെ പറയുന്ന ഫോണ്‍ നമ്പര്‍ ബന്ധപ്പെടാവുന്നതാണ്.

ഏലിക്കുട്ടി ഫ്രാന്‍സിസ് : 972 719 4506
സുജന്‍ കാക്കനാട് : 682 564 4182
ഷാജി രാമപുരം : 972 261 4221
സുജിത്  തങ്കപ്പന്‍ : 972 369 3052
മഹേഷ് പിളള : 682 444 1066

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More