You are Here : Home / USA News

ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ മത്സരം ആദ്യമായി വാഷിങ്ടണില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, May 13, 2014 06:04 hrs EDT


വാഷിങ്ടണ്‍.  നോര്‍ത്ത് അമേരിക്കയിലെ മലയാളി വോളിബോള്‍ പ്രേമികളുടെ സംഘടനയായ കെവിഎല്‍എന്‍എ- കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുളള ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണ്ണമെന്റിനു ചരിത്രത്തിലാദ്യമായി വാഷിംങ്ടണ്‍ നഗരി ആതിഥ്യമരുളുന്നു. മെമ്മോറിയല്‍ ഡേ അവധി ദിനങ്ങളായ മെയ് 24, 25 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 7.30 വരെ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് കോളേജ് പാര്‍ക്ക് കാമ്പസിലെ റിച്ചി കോളീസിയമാണ് ഈ 26-ാം മത് ടൂര്‍ണ്ണമെന്റിനു വേദിയാകുന്നത്.

ജിമ്മി ജോര്‍ജിന്റെ സഹോദരനായ ജോസ് ജോര്‍ജായിരിക്കും(റിട്ട. ഐജി കേരള പൊലീസ്) ഉദ്ഘാടന ചടങ്ങുകളിലെ മുഖ്യാതിഥി. യുഎസിലെയും കാനഡയിലെയും പതിമൂന്നു ടീമുകളാണ് ഇത്തവണത്തെ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റില്‍ ആതിഥേയരായ ബിഡബ്ല്യു കിങ്സും കെവിഎല്‍എന്‍എയും എല്ലാ കായിക പ്രേമികളെയും ഈ വോളിബോള്‍ ഉത്സവത്തിലേക്കു സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More