You are Here : Home / USA News

ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്ക്‌ ലാഭത്തിലേക്ക്‌

Text Size  

Story Dated: Tuesday, May 13, 2014 09:28 hrs UTC



ന്യൂയോര്‍ക്ക്‌: ലോംഗ്‌ഐലന്റ്‌ ആസ്ഥാനമായ ഹാനോവര്‍ കമ്യൂണിറ്റി ബാങ്ക്‌ 160 മില്യന്‍ ഡോളറിന്റെ ആസ്‌തിയുമായി റെക്കോര്‍ഡ്‌ ലാഭത്തിലേക്ക്‌ കടന്നു. ഫുള്‍ സര്‍വീസ്‌ ബാങ്കായ ഹാനോവര്‍ ബാങ്കില്‍ മുത്തൂറ്റ്‌ ഗ്രൂപ്പുകൂടി ചേര്‍ന്നതിനാല്‍ തുടര്‍ച്ചയായുള്ള വളര്‍ച്ചയ്‌ക്ക്‌ ആക്കംകൂടിയതായി ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്റില്‍ നടന്ന ഷെയര്‍ ഹോള്‍ഡേഴ്‌സ്‌ മീറ്റിംഗില്‍ സി.ഇ.ഒ മൈക്ക്‌ പ്യൂറോ വെളിപ്പെടുത്തി. പുതുതായി ഹെംസ്റ്റഡില്‍ തുറന്ന മോര്‍ട്ട്‌ഗേജ്‌ സെക്ഷന്‍ കൂടാതെ കൂടുതല്‍ പുതിയ ബ്രാഞ്ചുകള്‍ ഈവര്‍ഷം തുറക്കുവാന്‍ പ്ലാന്‍ ചെയ്യുന്നതായി മൈക്ക്‌ പ്യൂറോ വ്യക്തമാക്കി.

പുതിയ ബ്രാഞ്ചുകള്‍ തുറക്കുന്നതിനു കൂടുതല്‍ ക്യാപ്പിറ്റല്‍ ആവശ്യമായതിനാല്‍ കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റിന്‌ ഇത്‌ നല്ല അവസരമാണെന്ന്‌ ഡയറക്‌ടര്‍ വര്‍ക്കി ഏബ്രഹാം പറയുകയുണ്ടായി. മുത്തൂറ്റ്‌ ഗ്രൂപ്പുമായി ഒന്നിച്ചു മുന്നോട്ടുപോയാല്‍ ബാങ്കിംഗ്‌ രംഗത്തെ വലിയ ഒരു ശക്തിയാകുവാന്‍ സാധിക്കുമെന്ന്‌ ബാങ്കിന്റെ ഒരു മേജര്‍ ഇന്‍വെസ്റ്ററായ ജോണ്‍ ടൈറ്റസ്‌ വ്യക്തമാക്കി. ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ അധീനതയിലുള്ള റോയല്‍ എക്‌സ്‌ചേഞ്ചുമായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കുമെന്ന്‌ മാനേജര്‍ പോള്‍ ഹോഗന്‍ വെളിപ്പെടുത്തി. ഫെഡറല്‍ ഗവണ്‍മെന്റിന്റെ മൈനോറിറ്റി ബാങ്ക്‌ സ്റ്റാറ്റസ്‌ ഉള്ളതുകൊണ്ട്‌ ഗവണ്‍മെന്റിന്റെ പല ആനുകൂല്യങ്ങളും കിട്ടുന്നു എന്നുള്ളതും, പേഴ്‌സണലൈസ്‌ഡ്‌ സര്‍വീസും മറ്റുള്ള ബാങ്കുകളെ അപേക്ഷിച്ച്‌ ഹാനോവര്‍ ബാങ്കിന്റെ പ്രത്യേകതകളാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.