You are Here : Home / USA News

ബിജു ഉമ്മന്‍ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയന്‍ സാരഥ്യത്തിലേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, May 11, 2014 07:44 hrs EDT


    
ന്യൂയോര്‍ക്ക്‌: ഫോമയുടെ യുവജന നേതാക്കളിലൊരാളായ ബിജു ഉമ്മനെ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയന്‍ വൈസ്‌ പ്രസിഡന്റായി ഐക്യകണ്‌ഠ്യേന നാമനിര്‍ദേശം ചെയ്‌തു. ഫോമയുടെ പതിനൊന്ന്‌ റീജിയനുകളില്‍ ഏറ്റവും ശക്തമായ റീജിയനാണ്‌ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയന്‍.

വൈറ്റ്‌ പ്ലെയിന്‍സ്‌ റോയല്‍ പാലസില്‍ കൂടിയ ന്യൂയോര്‍ക്കിലെ ഫോമാ നേതാക്കളുടേയും യോഗത്തില്‍ വെച്ചാണ്‌ ഏകകണ്‌ഠമായ ബിജു ഉമ്മനെ നേതൃസ്ഥാനത്തേക്ക്‌ നിര്‍ദേശിച്ചത്‌.

ഫോമാ സമ്മേളനത്തില്‍ ഫോമാ എമ്പയര്‍ റീജിയന്‍ നിലവിലുള്ള ആര്‍.വി.പി എ.വി. വര്‍ഗീസ്‌, ബിനു ജോസഫ്‌ (പ്രസിഡന്റ്‌, യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍), റോയി ചെങ്ങന്നൂര്‍ (പ്രസിഡന്റ്‌, റോക്ക്‌ലാന്‍ഡ്‌ ഓറഞ്ച്‌ മലയാളി അസോസിയേഷന്‍), പ്രദീപ്‌ നായര്‍ (ഫോമാ നാഷണല്‍ കമ്മിറ്റി അംഗം), തോമസ്‌ കെ. ജോര്‍ജ്‌ (റെജി, റോമാ വൈസ്‌ പ്രസിഡന്റ്‌), സുരേഷ്‌ നായര്‍ (വൈ.എം.എ മുന്‍ പ്രസിഡന്റ്‌), സന്‍ജു കുറുപ്പ്‌ (വൈ.എം.എ സെക്രട്ടറി), ഷോബി ഐസക്ക്‌ (ഫോമാ എമ്പയര്‍ റീജിയന്‍ ജോയിന്റ്‌ സെക്രട്ടറി, വൈ.എം.എ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍), തോമസ്‌ മാത്യു (വൈ.എം.എ മുന്‍ പ്രസിഡന്റ്‌) തുടങ്ങിയ ന്യൂയോര്‍ക്ക്‌ ഫോമാ എമ്പയര്‍ റീജിയന്‍ നേതാക്കളുടെ സാന്നിധ്യത്തിലാണ്‌ നാമനിര്‍ദേശം നടത്തപ്പെട്ടത്‌.

തിരുവല്ല തോട്ടത്തില്‍ കുടുംബാംഗമായ ബിജു ഉമ്മന്‍ ന്യൂയോര്‍ക്ക്‌ ഫോമാ എമ്പയര്‍ റീജിയന്‍ സെക്രട്ടറിയായി നാലുവര്‍ഷമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മിഡ്‌ഹഡ്‌സന്‍ കേരളാ അസോസിയേഷന്റെ പ്രസിഡന്റായി രണ്ടു പ്രാവശ്യം സേവനം ചെയ്‌തിട്ടുണ്ട്‌. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള ബിജു ഉമ്മന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ പൊതുരംഗത്ത്‌ സജീവമായി പ്രവര്‍ത്തിച്ച യുവ നേതാവാണ്‌. ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജ്‌ യൂണിയന്‍ ഭാരവാഹി, സ്റ്റുഡന്റ്‌സ്‌ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ.എസ്‌.സി, യുവജന വിഭാഗമായ യൂത്ത്‌ ഫ്രണ്ട്‌ എന്നിവയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച്‌ തന്റെ കര്‍മ്മശേഷി തെളിയിച്ച വ്യക്തിയാണ്‌ ബിജു ഉമ്മന്‍. ജന്മസ്ഥലമായ തിരുവല്ലയിലെ പല സാമൂഹിക സംഘടനകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തിരുവല്ല ഡമോണ്‍സ്‌ട്രേറ്റീവ്‌ സൊസൈറ്റി, യൂണിയന്‍ ആര്‍ട്‌സ്‌, ഗാന്ധി പീസ്‌ ഫൗണ്ടേഷന്‍, കേരളാ ക്രിസ്‌ത്യന്‍ കൗണ്‍സില്‍ യൂത്ത്‌ വിംഗ്‌ എന്നിവയുടെ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ബിജു ഉമ്മന്‍ സി.എസ്‌.ഐ മധ്യകേരള മഹായിടവകയിലെ യൂവജന പ്രസ്ഥാനത്തിന്റെ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു വടക്കേ അമേരിക്കയിലെ സി.എസ്‌.ഐ കൗണ്‍സിലിന്റെ സെക്രട്ടറിയായി 2004-05 വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്ക്‌ ഹഡ്‌സണ്‍വാലി സി.എസ്‌.ഐ ഇടവകയുടെ സെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. ന്യൂയോര്‍ക്ക്‌ ഫോമാ എമ്പയര്‍ റീജിയന്റെ ജോയിന്റ്‌ ട്രഷററും, മിഡ്‌ഹഡ്‌സണ്‍ കേരളാ അസോസിയേഷന്‍ ട്രഷററുമായ ബെറ്റി ഉമ്മനാണ്‌ ഭാര്യ. കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജ്‌ അധ്യാപികയായിരുന്നു. മകന്‍ സന്‍ജീവ്‌ ഉമ്മന്‍ ഫിലാഡല്‍ഫിയ ഡ്രക്‌സല്‍ യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിയാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More