ചിക്കാഗോ : സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂള്‍ വാര്‍ഷികവും കലോത്സവവും സംയുക്തമായി ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. വര്ണ്ണഭഗിനിറഞ്ഞ ഒട്ടേറെ പരിപാടികളില്‍ അര്‍ത്ഥ സംമ്പുഷ്ടമായ കലോത്സവം അസി. വികാരി ഫാ. സിജു മുടക്കോടിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. വികാരി ഫാ. എബ്രഹാം മുത്തോലത്ത് ചടങ്ങില്‍ ആമുഖ പ്രസംഗം നടത്തി വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ബൈബിള്‍ അതിഷ്ഠമായ ഡാന്‍സുകളും സ്കിറ്റുകളും ഉള്‍പ്പെടുത്തി തുടര്‍ച്ചയായ പത്താം വര്‍ഷവും റിലീജിയന്‍ എഡ്യൂക്കേഷന്‍ ഫെസ്റ്റുവല്‍ വിജയകരമായി നടത്തുവാന്‍ സാധിക്കുന്നതില്‍ ഫാ. എബ്രഹാം മുത്തോലത്ത് അങ്ങേയറ്റം സംതൃപ്തി പ്രകടിപ്പിച്ചു.
തുടര്‍ന്ന് മതബോധന സ്കൂളിന്റെ ഒരു വര്‍ഷകാലത്തെ പ്രവര്‍ത്തന പരിപാടികള്‍ ഉള്‍പ്പെടുത്തി സ്കൂള്‍ സെക്രട്ടറി അനിറ്റ് കിന്നറിരിക്കുംതോട്ടിയില് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒറീസയിലെ ബാലസോര്‍ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ തോമസ് തിരുതാളില്‍ നിലവിളക്ക് കൊളുത്തി കലോത്സവം ഉദ്ഘാടനം നിര്‍വഹിച്ചു. വിശ്വാസ തീഷ്ണത വളര്‍ത്തുവാന്‍ ഏറെ ഉപകരിക്കുന്ന മതബോധന കലോത്സവത്തില്‍ സജീവമായി പങ്കെടുക്കുന്ന കുട്ടികളേയും അദ്ധ്യാപകരേയും മാര്‍ തിരുതാളില്‍ അഭിനന്ദിച്ചു. ഉത്തേരേന്ത്യന്‍ ഗ്രാമങ്ങളില്‍ മിഷനറി പ്രവര്‍ത്തനം നടത്തുന്നത് ഏറെ വൈഷമ്യം നിറഞ്ഞതാണെങ്കിലും അതില്‍നിന്നും ലഭിക്കുന്ന സംതൃപ്തി വളരെ വലുതാണെന്ന് അഭിവന്ദ്യ പിതാവ് അഭിപ്രയപ്പെട്ടു.
ക്ഷമിക്കുന്ന സ്നേഹം എന്ന വിഷയം ആസ്പദമാക്കി നടത്തുന്ന കലോത്സവ പരിപാടികളുടെ അര്‍ത്ഥവും വിവരണവും ജനറല്‍ കോര്‍ഡിനേറ്റര്‍ സാലി കിഴക്കേകൂറ്റ് നടത്തി. ചിക്കാഗോ സേക്രട്ട്ഹാര്‍ട്ട് ഇടവകയെ പ്രതിനിധീകരിച്ച് സ്കൂള്‍ ഡയറക്ടര്‍ സാബു മുത്തോലം ഉദ്ഘാടന വേദിയില്‍ സന്നിഹിതനായിരുന്നു. തുടര്‍ന്ന് പ്രി സ്കൂള്‍ മുതലുള്ള കുട്ടികള്‍ ക്ലാസ്സ് അടിസ്ഥാനത്തില്‍ ബൈബിള്‍ അതിഷ്ഠമായി ഡാന്‍സുകളും സ്കിറ്റുകളും അവതരിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുക്കിയ സ്ലൈഡ് ഷോകള്‍ ഡാന്‍സുകള്‍ക്കും സ്കിറ്റുകള്‍ക്കും മാറ്റുകൂട്ടി. ഈശോ പഠിപ്പിച്ച ക്ഷമിക്കുന്ന സ്നേഹത്തിന്റെ ബാലപാഠങ്ങള്‍ കുട്ടികളുടെ മനസുകളില്‍ ആഴത്തില്‍ പതിയുവാന്‍ പര്യാപ്തമായ ബൈബിള്‍ സംഭവങ്ങളും കഥകളും പ്രമേയങ്ങളാക്കി വളരെ തന്മയത്തോടുകൂടി കുട്ടികള്‍ പരിപാടികള്‍ അരങ്ങത്ത് അവതരിപ്പിച്ചു. മാതാവിനെ സ്തുതിച്ച്കൊണ്ടുള്ള സ്വാഗത നൃത്തവും സെന്റ് മേരീസ് ദേവാലയ ഗീതവും പ്രീസ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച കുരിശു വരയ്ക്കാന്‍ പഠിക്കുന്ന ഡാന്‍സും ഒക്കെ ഏറെ പ്രശംസ പിടിച്ചുപറ്റി.
പുതിയ നീതി എന്ന പേരില്‍ ഹൈസ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ബൈബിള്‍ നാടകം കലാമൂല്യം ഏറെ ഉള്ളതായിരുന്നു. ദൈവോന്മുഖമായ ജീവുതത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന സാരോപദേശങ്ങള്‍ ഏറെയുള്ള ബൈബിള്‍ നാടകത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത് ജോണി തെക്കേപറമ്പില്‍, ലിജോ മാപ്ലേട്ട്, ബെന്നി കാഞ്ഞിരപ്പാറ, ജിജു വെട്ടിക്കാട്, സണ്ണി മേലേടം എന്നിവരാണ്. ക്നാനായ ചരിത്രം ഉദ്ഘോഷിക്കുന്ന പോരുമോ നാമെല്ലാം എന്ന ഗാനത്തിന്റെ അകമ്പടിയോടെ നടത്തിയ ഗ്രാന്റ് ഫിനാലയോടും നടവിളിയോടും കൂടി തിരശ്ശീല വീണു. സെന്റ് മേരീസ് സ്കൂള്‍ ഡയറക്ടര്‍ സജി പൂതൃകയില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്ന ചടങ്ങുകള്‍ക്ക് സ്കൂള്‍ അസി. ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ നന്ദി പ്രകടിപ്പിച്ചു. സാജു കണ്ണംമ്പള്ളി, ലിന്സന് കൈതമല, പോളി വാത്തികുളം, ജോണികുട്ടി പിള്ള വീട്ടില്‍ എന്നിവര്‍ സ്കിറ്റുകള്‍ക്കും പശ്ചാത്തലത്തിലും ശബ്ദം നല്കിയപ്പോള് സജി കച്ചേരില്, ബിജു പൂത്തിറ എന്നിവര്‍ സാങ്കേതിക സഹായങ്ങള്‍ നല്കി. അനില്‍ മറ്റത്തികുന്നേല്‍ പരിപാടികള്‍ വീഡിയോയില്‍ പകര്‍ത്തി ക്നാനായ വോയ്സില്ലൂടെ തല്‍സമയം സംപ്രേഷണം ചെയ്തു. സാബു നടുവീട്ടില്‍ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു.
സെന്റ് മേരീസ് സ്കൂളില്‍ സ്തുത്യാര്‍ഹ സെവനം ചെയ്യുന്ന ഇരുപതോളം അധ്യപികമാരാണ്. കലാവൈഭവത്തോടെ ഡാന്‍സുകളും സ്കിറ്റുകളും കോറിയോഗ്രാഫി ചെയ്ത് കുട്ടികളെ പരിശീലിപ്പിച്ചത്. ലാലു പാലമറ്റം, അനീഷിക ആലപ്പാട്ട്, ലിസ കിഴക്കേകുറ്റ് എന്നിവര്‍ കോറിയോഗ്രാഫിക്കായി ഏറെ സഹായിച്ചു. ഹാളിലേയും സ്റ്റേജിലേയും ക്രമീകരണങ്ങള്‍ക്ക് സി. സേവ്യര്‍, ജിനോ കാക്കാട്ടില്‍, തോമസ് ഐക്കരപറമ്പില്‍, ബിജു കണ്ണച്ചാംപറമ്പില്‍, റ്റോമി ഇടത്തില്‍, ജോയിസ് മറ്റത്തില്‍കുന്നേല്‍, പോള്‍സണ്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, എല്‍സമ്മ പൂഴികുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments