You are Here : Home / USA News

യു.എസ്. ഫെഡറല്‍ ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ മാനിഷ് ഷാക്ക് നിയമനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, May 06, 2014 09:41 hrs UTC


    
ചിക്കാഗൊ : സൗത്ത് ഏഷ്യയില്‍ നിന്നുള്ള ഇല്ലിനോയ് സംസ്ഥാനത്തെ ആദ്യ ഫെഡറല്‍ ജഡ്ജിയായി മാനിഷ് ഷായെ അമേരിക്കന്‍ സെനറ്റ് നിയമിച്ചു. ഇല്ലിനോയ്‌സില്‍ അസിസ്റ്റന്റ് യു.എസ്. അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷാ.

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മാനിഷ് ഷായെ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജിയായി നിര്‍ദ്ദേശിച്ചത് യു.എസ്.സെനറ്റ് ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. സെനറ്റില്‍ ഹാജരായ 90 അംഗങ്ങളും മാനിഷ്, ഷാക്ക്  അനുകൂലമായി വോട്ടു രേഖപ്പെടുത്തി. നാല്പതു വയസ്സുക്കാരനായ ഷാ സ്റ്റാഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ ലൊ കോളജില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി.

യു.എസ്. അറ്റോര്‍ണി ഓഫീസിലെ സ്തുത്യര്‍ഹ പ്രവര്‍ത്തനത്തിനുള്ള അംഗീകാരവും, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനില്‍ എഫ്.ബി.ഐ. ഡയറക്‌ടേഴ്‌സ് അവാര്‍ഡും ഷാക്ക് ലഭിച്ചിരുന്നു.

ഇല്ലിനോയ്‌സ് സംസ്ഥാനത്തെ ആദ്യ സൗത്ത് ഏഷ്യന്‍- അമേരിക്കന്‍- ഫെഡറല്‍ ജഡ്ജിയായി ഷായെ നിയമിച്ചത് ഇന്ത്യന്‍ സമൂഹത്തിന് ലഭിച്ച വലിയൊരു ബഹുമതിയാണ് ഇന്ത്യന്‍ അമേരിക്കന്‍ ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് തേജ്‌സ് ഷാ പറഞ്ഞു.  2013 സെപ്റ്റംബറിലാണ് മാനിഷ് ഷായെ നോമിനേറ്റ് ചെയ്തതെങ്കിലും നടപടിക്രമങ്ങള്‍ക്ക് ശേഷം 2014 ഏപ്രില്‍ 30നായിരുന്നു നിയമനത്തിന് പൂര്‍ണ്ണ അംഗീകാരം ലഭിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.