You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റില്‍ നിന്നും ജോസ്‌ വര്‍ഗീസ്‌ ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക്‌ മത്സരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 02, 2014 09:46 hrs UTC

 
    
ന്യൂയോര്‍ക്ക്‌: ഫോമയുടെ മെട്രോ റീജിയനെ പ്രതിനിധീകരിച്ച്‌ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജോസ്‌ വര്‍ഗീസ്‌ നാഷണല്‍ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു. മെട്രോ റീജിയന്റെ സെക്രട്ടറി കൂടിയാണ്‌ ജോസ്‌ വര്‍ഗീസ്‌. ഏപ്രില്‍ മാസം കൂടിയ മലയാളി അസോസിയേഷന്റെ കമ്മിറ്റി മീറ്റിംഗ്‌ ശ്രീ. ജോസിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുകയും, അസോസിയേഷന്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ 27-ല്‍പ്പരം വര്‍ഷങ്ങളായി സ്റ്റാറ്റന്‍ ഐലന്റിലെ മാര്‍ത്തോമാ പള്ളി ട്രസ്റ്റിയായും അക്കൗണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം മാര്‍ത്തോമാ സഭയുടെ അമേരിക്കന്‍ ഡയോസിസിന്റെ ഇപ്പോഴത്തെ അസംബ്ലി മെമ്പറാണ്‌. നിരവധി തവണ അസോസിയേഷന്റെ സെക്രട്ടറിയും, ട്രഷററായും പ്രവര്‍ത്തിച്ചിട്ടുള്ള പരിചയം ഫോമയുടെ കമ്മിറ്റി മെമ്പറായി പ്രവര്‍ത്തിക്കാന്‍ ആത്മവിശ്വാസം നല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക്‌ നടക്കുന്ന മത്സരങ്ങളില്‍ പ്രത്യേകിച്ച്‌ അഭിപ്രായം പറയുന്നില്ലെന്ന്‌ മാത്രമല്ല, ആ സ്ഥാനങ്ങളിലേക്ക്‌ ആരു വന്നാലും അവരുടെയൊപ്പം കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കയിലെ റോയല്‍ കനേഡിയന്‍ ബാങ്കിലെ യു.എസ്‌ ഓപ്പറേഷന്‍സിന്റെ അസിസ്റ്റന്റ്‌ മാനേജരായ ജോസ്‌ ഭാര്യയോടും മൂന്നു കുട്ടികളോടുമൊപ്പം സ്റ്റാറ്റന്‍ഐലന്റില്‍ താമസിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.