മയാമി: തെലുങ്ക് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19 മുതല്‍ 26 വരെ നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ സീയോണ്‍ ഹോളിവുഡ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. പത്തോളം ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാതെയായിരുന്നു സിയോണിന്റെ മുന്നേറ്റം. ഫൈനലില്‍ അവര്‍ ടി.എ.എസ്.എഫ് (തെലുങ്ക് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡ)യെ നേരിട്ട് മൂന്നു സെറ്റുകള്‍ക്ക് (25- 17, 25- 19, 25-21) തോല്പിക്കുകയായിരുന്നു.
സീയോണിന്റെ അനീഷ് ജോര്‍ജ്, വിനു ജോര്‍ജ് സഹോദരന്മാരുടെ സ്മാഷുകള്‍ക്ക് പലപ്പോഴും എതിര് കോര്‍ട്ടില്‍ നിന്നും മറുപടിയില്ലായിരുന്നു. ക്യാപ്റ്റന്‍ ജിജോയുടെ തഴക്കവും പഴക്കവുമുള്ള കൈകള്‍ പല നിര്‍ണ്ണായക ഘട്ടങ്ങളിലും ടീമിന് മുതല്‍ക്കൂട്ടായിരുന്നു.
വാശിയേറിയ അവസാന സെറ്റില്‍ സാജന് തോമസിന്റെ സ്മാഷ് എതിര്‍കോര്‍ട്ടില്‍ പതിച്ചപ്പോള്‍ സീയോണിന്‍ ഒപ്പം കാണികളും ആനന്ദനൃത്തം ചവുട്ടി. ടീം പ്രസിഡന്റ് നോബിള്‍ ഡാനിയേല്‍ വിജയികള്‍ക്ക് ഹസ്തദാനവും, സെക്രട്ടറി സന്തോഷ് സാമുവേല്‍ ആശംസാ പ്രസംഗവും നടത്തി.
Comments