You are Here : Home / USA News

ഇന്ത്യന്‍ വിദ്യാര്‍ഥിക്ക്‌ 20-ാം വയസില്‍ മെഡിക്കല്‍ ബിരുദം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, April 27, 2014 05:19 hrs EDT

കാനഡ: ഇന്ത്യയില്‍ ജനിച്ച്‌ സിംഗപൂരില്‍ വളര്‍ന്ന ധവല്‍ പൊ 20-ാം വയസില്‍ കാനഡയില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കി.

പതിനഞ്ചുവയസില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു എട്ടുവര്‍ഷത്തെ മെഡിക്കല്‍ ബിരുദ കോഴ്‌സ്‌ 5 വര്‍ഷം കൊണ്ടാണ്‌ ഈ യുവാവ്‌ പൂര്‍ത്തീകരിച്ചത്‌.

കെമിക്കല്‍ എന്‍ജിനീയറായ പിതാവിനോടൊപ്പം 2003 ലാണ്‌ ധവല്‍ കാനഡയിലെ ഫോര്‍ട്ട്‌ മെക്ക്‌ മുറിയിലേക്ക്‌ കുടിയേറിയത്‌. കാല്‍ഗറി ക്യൂന്‍ എലിസബത്ത്‌ ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അമേരിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ അന്റ്വികയില്‍ നിന്ന്‌ ഉയര്‍ന്ന മാര്‍ക്കോടെയാണ്‌ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. ആറുവയസ്‌ മുതലാണ്‌ ഡോക്ടറാകുന്നതിനുള്ള ആഗ്രഹം തോന്നിയത്‌. 20 വയസില്‍ ആഗ്രഹം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന ധവല്‍ പറഞ്ഞു.

മൂന്നുവര്‍ഷത്തെ റസിഡന്‍സി ന്യൂയോര്‍ക്കിലെ സ്‌റ്റാറ്റല്‍ ഐലന്റ്‌ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍ പൂര്‍ത്തിയാക്കി കാര്‍ഡിയോളജിയില്‍ ഉന്നത വിദ്യഭ്യാസം തുടരുവാനാണ്‌ ആഗ്രഹിക്കുന്നതെന്നും അദേഹം പറഞ്ഞു.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More