അറ്റ്ലാന്റ : അറ്റ്ലാന്റ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷീക കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകനും, വേദ പണ്ഡിതനുമായ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി ജനറലുമായ റവ.സി.കെ. ജേക്കബ് വചനപ്രഘോഷണം നടത്തുന്നു.
ഏപ്രില്‍ 25 വെള്ളിയാഴ്ച, 26 ശനിയാഴ്ച ദിവസങ്ങളില്‍ സ്റ്റെല്വില്ലായിലുള്ള വെസ്റ്റ്മിനിസ്റ്ററ് പ്രസ്സ്റ്റീവിയന് ചര്‍ച്ചിലാണ് കണ്വന്ഷന് നടക്കുന്നത്.
വൈകീട്ട് 6 മണിക്ക് ഗാനശുശ്രൂഷയോടെ കണ്വന്ഷന് ആരംഭിക്കും. കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാര്‍ കെ.ബി. കുരുവിള, വൈസ് പ്രസിഡന്റ് സതീഷ് തോമസ്, സെക്രട്ടറി തോമസ് ജോണ്‍ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.കെ.ബി.കുരുവിള-281 636 0327
Comments