You are Here : Home / USA News

ബ്രദര്‍ റെജി കൊട്ടാരം ടീം നയിക്കുന്ന നോമ്പുകാല ഇടവക ധ്യാനം ഒക്ലഹോമയില്‍

Text Size  

Story Dated: Wednesday, March 26, 2014 08:41 hrs UTC

ഒക്ലഹോമ സിറ്റി : ഈസ്‌ററിനു മുന്നോടിയായുള്ള  പെസഹാ നോമ്പുകാല ധ്യാനം ഒക്കലഹോമയിലെ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ മാര്‍ച്ച് 28 മുതല്‍ 30  (വെള്ളി ശനി , ഞായര്‍ ) വരെ നടക്കും.

വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തുടങ്ങി ഞായാറാഴ്ച വൈകിട്ട് അഞ്ചു മണി വരെയാണ് ധ്യാനം.

അമേരിക്കയിലും ഇന്ത്യയിലുമായി സുവിശേഷ മേഖലയില്‍ പ്രവര്‍ത്തിക്കുകയും, ന്യൂജേഴ്‌സിയിലെ ട്രെന്റണ്‍ രൂപതയുടെ കീഴില്‍ രണ്ട് ഇടവകകളില്‍ പാസ്‌റര്‍ ആയി പ്രവര്‍ത്തിക്കുന്ന ഫാ. സന്തോഷ് ജോര്‍ജ് ഒഎസ്എസ്ടിയുടെ നേതൃത്വത്തിലാണ് പെസഹാ ധ്യാനം നടത്തപ്പെടുന്നത്.

അദ്ദേഹത്തോടൊപ്പം പ്രശസ്ത വചനപ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം വചന ശുശ്രൂഷക്ക് നേതൃത്വം നല്‍കും.  അനവധി ക്രിസ്തീയ ഗാനങ്ങള്‍ക്ക് ഈണം നലകി പ്രശസ്തനായ  പീറ്റര്‍ ചേരാനല്ലൂരാണ്  മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്നത്. കൌണ്‍സിലിങ്ങിനും  പ്രത്യേക സെഷന്‍ ഉണ്ടായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.