You are Here : Home / USA News

ഫൊക്കാന വിമന്‍സ് ഹിസ്റ്ററി മന്‍ത് ന്യൂയോര്‍ക്കില്‍ ആഘോഷിക്കുന്നു

Text Size  

Story Dated: Wednesday, March 19, 2014 07:44 hrs UTC

ന്യൂയോര്‍ക്ക്: ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ വിമന്‍സ് ഹിസ്റ്ററി മന്‍ത് ന്യൂയോര്‍ക്കില്‍ ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യ സെമിനാറുകള്‍ നടത്തപ്പെടുന്നതാണെന്ന് ഫൊക്കാന വിമന്‍സ് ഫോറം നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ലീലാ മാരേട്ട് അറിയിച്ചു.

മാര്‍ച്ച് 29 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിമുതല്‍ 6 മണിവരെ ഫ്‌ളോറല്‍ പാര്‍കിലുള്ള 26 നോര്‍ത്ത് ടൈസണ്‍ അവന്യുവില്‍ വച്ചായിരിക്കും പരിപാടികള്‍ നടക്കുക.

പ്രമേഹം, സ്തനാര്‍ബുധം എന്നീ രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ആലിസണ്‍ മെയേഴ്‌സ്, ഡോ. മേരി ഫ്രജിറ്റ, ഡോ. സ്വീറ്റി ഏലിയാസ്, മേരി ഫിലിപ്പ് എന്നിവര്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചാ ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. പ്രമേഹ രോഗികള്‍ക്ക് (ലിമിറ്റഡ്) പ്രമേഹം കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സൗജന്യമായി നല്‍കും. കൂടാതെ സി.പി.ആര്‍ ട്രെയ്‌നിങ് ക്ലാസ്സുകള്‍ ഉണ്ടായിരിക്കും.

ഡോ. ആലിസണ്‍ മെയര്‍ ന്യൂയോര്‍ക്ക് നോര്‍ത്ത് ഷോര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ എന്‍ഡോക്രിനോളജിസ്റ്റും, ഡോ. മേരി ഫ്രജിറ്റ അതേ ഹോസ്പിറ്റലിലെ ഡയബിറ്റീസ് ഡയറക്ടറുമാണ്. ഡോ. സ്വീറ്റി ഏലിയാസ് ബ്രസ്റ്റ് ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റും, റെജിസ്‌ട്രേഡ് നേഴ്‌സായ മേരി ഫിലിപ്പ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലെ ഒരു ഇന്‍സ്ട്രക്ടറുമാണ്.

ഫൊക്കാന നേതാക്കളും തദ്ദേശ സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും. ഈ പരിപാടി എന്തുകൊണ്ടും ജനോപാകാര പ്രദമായിരിക്കുമെന്ന് ലീലാ മാരേട്ട് പറഞ്ഞു. എല്ലാവരും പരിപാടിയില്‍ സംബന്ധിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ലീലാ മാരേട്ട്: 646 539 8443;
മേരി ഫിലിപ്പ്: 347 254 9834;
ലൈസി അലക്‌സ്: 845 268 3694;
ബാലാ വിനോദ്: 516 830 1491;
ജെസ്സി കാനാട്ട്:516 655 4270;
ക്രിസ്റ്റീന ജെയിംസ്: 845 553 0318.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.