You are Here : Home / USA News

കഞ്ചാവ് വില്പന നികുതിയിനത്തില്‍ ഒരു മാസം കൊളറാഡോ സംസ്ഥാന ഖജനാവിന് 2 മില്യണ്‍ ഡോളര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 11, 2014 08:53 hrs UTC

കൊളറാഡൊ : അമേരിക്കന്‍യില്‍ റിക്രിയേഷ്ണല്‍ ആവശ്യങ്ങള്‍ കഞ്ചാവ് വില്പന നിയമവിധേയമാക്കി ആദ്യസംസ്ഥാനത്തിന് വന്‍ സാമ്പത്തിക നേട്ടം.

മാര്‍ച്ച് 10 തിങ്കളാഴ്ച തിങ്കളാഴ്ച സംസ്ധാന നികുതിവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കഞ്ചാവ് വില്പന ആരംഭിച്ചു. ഒരു മാസം പൂര്‍ത്തിയായപ്പോള്‍ 2.01 മില്യണ്‍ ഡോളറാണ്. സംസ്ഥാന ഖജനാവില്‍ വില്പന നികുതിയിനത്തില്‍ വന്നു ചേര്‍ന്നത്. 14. 02 മില്യണ്‍ ഡോളറിന്റെ കഞ്ചാവാണ് സംസ്ഥാനത്ത് ഒരു മാസം കൊണ്ട് വിറ്റഴിഞ്ഞത്.

സംസ്ഥാനത്തെ ഡെന്‍വര്‍ കൗണ്ടിയാണ് വില്പനയുടെ മുന്‍പന്തിയില്‍ 1 മില്യണ്‍ ഡോളര്‍.
കഞ്ചാവ് വില്പനയില്‍ സംസ്ഥാന ഖജനാവില്‍ നികുതിയിനത്തില്‍ വര്‍ദ്ധനവുണ്ടായത്. സാമ്പത്തിക നേട്ടം കൈവരിക്കാനുതകുമെങ്കിലും, കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിക്കുകയും, അതിനെ തുടര്‍ന്നുള്ള ദോഷഫലങ്ങള്‍ ജനങ്ങളില്‍ പ്രകടമാകുകയും ചെയ്തതായി നിഷ്പക്ഷമതികള്‍ വിലയിരുത്തുന്നു. 70 മില്യണ്‍ ഡോളറാണ് നികുതിയനത്തില്‍ കൊളറാഡോ സംസ്ഥാനം പ്രതീക്ഷിക്കുന്നത്. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളും സാമ്പത്തിക നേട്ടം ലക്ഷ്യംവെച്ച് കഞ്ചാവ് വില്പന നിയമവിധേയമാക്കിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചു സാധാരണ ജനങ്ങള്‍ ആശങ്കാകുലരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.