You are Here : Home / USA News

താമ്പാ ബേ മലയാളി അസോസിയേഷന്‌ നവ നേതൃത്വം: ജയ്‌മോള്‍ തോമസ്‌ പ്രസിഡന്റ്‌, ബിനു മാമ്പള്ളി സെക്രട്ടറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 11, 2014 08:47 hrs UTC

താമ്പാ, ഫ്‌ളോറിഡ: താമ്പാ ബേ മലയാളി അസോസിയേഷന്‍ തങ്ങളുടെ ദൗത്യത്തിന്റെ ഭൂമികയിലേക്ക്‌, കര്‍മ്മനിരതരും സേവനതത്‌പരരുമായ പുതിയ നേതൃനിരയുമായി ചുമതല ഏറ്റെടുത്തു.

ന്യൂ പോര്‍ട്ട്‌റിച്ചിയിലെ ഔവര്‍ ലേഡി ക്യൂന്‍ ഓഫ്‌ പീസ്‌ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്‌. നൂതനമായ കര്‍മ്മപരിപാടികളോടുകൂടി ജന നന്മയെ ലക്ഷ്യമാക്കി നിരവധി പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിക്കഴിഞ്ഞു.

തനതു സംസ്‌കൃതിയിലേക്ക്‌, നിശ്ചയദാര്‍ഢ്യത്തോടുകൂടി മുന്നോട്ട്‌ കുതിക്കുകയാണ്‌ 2014-ലെ പുതിയ ഭരണസമിതി.

മുന്‍ പ്രസിഡന്റ്‌ ജോസ്‌ മാധവപ്പള്ളി, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ ആനി തെക്ക്‌ തുടങ്ങിയവര്‍ പുതിയ ഭാരവാഹികള്‍ക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.

എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ ജയ്‌മോള്‍ തോമസ്‌ (പ്രസിഡന്റ്‌), ബാബു ചൂരക്കളം (വൈസ്‌ പ്രസിഡന്റ്‌), ബിനു മാമ്പള്ളി (സെക്രട്ടറി), ബാബു ദേവസ്യ (ട്രഷറര്‍), രമ്യാ തരുണ്‍ (ജോയിന്റ്‌ സെക്രട്ടറി) എന്നിവരും ട്രസ്റ്റി ബോര്‍ഡിലേക്ക്‌ ആനി തെക്ക്‌ (ചെയര്‍പേഴ്‌സണ്‍), മാത്യു ഏബ്രഹാം (വൈസ്‌ ചെയര്‍പേഴ്‌സണ്‍), ഡോ. രവീന്ദ്രനാഥന്‍, ജോസ്‌ മാധവപ്പള്ളി, നെവീന്‍ ജോസ്‌, ജോസഫ്‌ വര്‍ക്കി (ടി.ബി. കമ്മിറ്റി മെമ്പേഴ്‌സ്‌) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ടി.എം.എ കമ്മിറ്റിയിലേക്ക്‌ അലക്‌സ്‌ ജോണ്‍, ബിജു ലൂക്കോസ്‌, ബിനു ചെറിയാന്‍, ഫ്രാന്‍സീസ്‌ തോമസ്‌, ജോജി വര്‍ഗീസ്‌, ജോസ്‌ കറുത്തേടത്ത്‌, മാര്‍ട്ടിന്‍ വര്‍ക്കി, പോള്‍സണ്‍ ജയിംസ്‌, ഷാനി ജോസഫ്‌, ഷിബു കൈതത്തറ എന്നിവരേയും തെരഞ്ഞെടുത്തു. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.