ചിക്കാഗോ : മലങ്കര മാര്‍ത്തോമ്മാ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ മിഡ്-വെസ്റ്റ് റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ കര്‍മ്മ നിരതരായ നവ നേതൃത്വം. അടുത്ത മൂന്നു ര്ഷത്തേക്കാണ് പുതിയ ഭരണസമിതിയുടെ കാലാവധി. പട്ടത്വ ശുശ്രൂഷയില്‍ കാല് നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ചിക്കാഗോ മാര്‍ത്തോമ്മാ ഇടവക വികാരി റവ.ഡാനിയേല്‍ തോമസ് റീജിയണ്‍ പ്രസിഡന്റായി സഖ്യത്തിന് നേതൃത്വം നല്‍കും. മിഡ്-വെസ്റ്റ് റീജിയണ്‍ മാര്‍ത്തോമ്മാ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ നിന്നും റീജിയണല്‍ ഭാരവാഹികള്‍ ആയി വൈ. പ്രസിഡന്റ് ലീബോയി തോപ്പില്‍, സെക്രട്ടറി ബെന്നി പരിമണം, ട്രഷറര്‍ ജേക്കബ് തോമസ്, റീജയണല്‍ പ്രതിനിധി ജോര്‍ജ് ജേക്കബ് എന്നിവര്‍ പുതിയ ചുമതലകള്‍ വഹിക്കും. നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്ക്കോപ്പ യുവജന സഖ്യം ഭദ്രാസന അസംബ്ലിയിലേക്ക് നാമ നിര്‍ദേശം ചെയ്ത ഷിജി അലക്സ് മിഡ്- വെസ്റ്റ് റീജിയണലില്‍ ഉള്‍പ്പെടുന്നു. സന്ദീപ്, ബിനു എന്നിവര്‍ ഓഡിറ്റിംഗ് ചുമതലകള്‍ നിര്‍വഹിക്കും.
ക്രിസ്തു കേന്ദ്രീകൃത പാതയിലൂടെ സഖ്യത്തെ മുന്നോട്ട് നയിക്കുവാന്‍ നൂതനമായ കര്‍മ്മ പരിപാടികളിലൂടെയും, പ്രവര്‍ത്തന ശൈലിയിലൂടെയും സഖ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നവോന്മേഷം പകരുവാന്‍ പുതിയ റീജിയണല്‍ കമ്മറ്റിയ്ക്ക് സാധ്യമായി തീരട്ടെ എന്ന് സ്ഥാനം ഒഴിയുന്ന മുന്‍ റീജിയണല്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസ് (ജോജി) പ്രത്യാശ പ്രകടിപ്പിക്കുകയും, പുതിയ നേതൃത്വത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും അറിയിച്ചു.
വാര്‍ത്ത അയച്ചത്: ബെന്നി പരിമണം
Comments