You are Here : Home / USA News

ഡാളസ്‌ സെന്റ്‌ ഇഗ്‌നേഷ്യസ്‌ കത്തീഡ്രലില്‍ സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ പ്രോഗ്രാം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, February 13, 2014 09:29 hrs UTC

ഡാളസ്‌: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര അതിഭദ്രാസന, സതേണ്‍ റീജന്‍ സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ പ്രോഗ്രാം ഡാളസ്‌ സെന്റ്‌ ഇഗ്‌നേഷ്യസ്‌ കത്തീഡ്രലില്‍ ജനുവരി 18ന്‌ നടത്തപ്പെട്ടു. ഹൂസ്റ്റണ്‍, ഒക്ക്‌ലഹോമ, ഡാളസ്‌ എന്നിവിടങ്ങളിലെ വിവിധ സണ്‍ഡേ സ്‌കൂളുകളെ പ്രതിനിധീകരിച്ച്‌ 50ല്‍പരം അദ്ധ്യാപകര്‍ ക്ലാസ്സില്‍ സംബന്ധിച്ചതായി അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത്‌ ജോര്‍ജ്‌ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

വെരി. റവ. ജോണ്‍ വര്‍ഗീസ്‌ കോര്‍ എപ്പിസ്‌കോപ്പാ, റവ. ഫാ. വി.എം. തോമസ്‌, റവ. ഫാ. പോള്‍ തോട്ടക്കാട്ട്‌, റവ. ഫാ. ബിനു ജോസഫ്‌ എന്നീ വൈദികരുടേയും, റവ. ഡീക്കന്‍ ഡോ. രഞ്‌ജന്‍ മാത്യു, റവ. ഡീക്കന്‍ മാര്‍ട്ടിന്‍ ജേക്കബ്‌ ബാബു, റവ. ഡീക്കന്‍ എബ്രഹാം വര്‍ഗീസ്‌, റവ. ഡീക്കന്‍ രിച്ചി വര്‍ഗീസ്‌, റവ. ഡീക്കന്‍ അനീഷ്‌ സ്‌ക്കറിയ എന്നീ ശെമ്മാശന്മാരുടേയും സാന്നിദ്ധ്യത്തില്‍ നടത്തിയ ഈ പഠന ക്ലാസ്‌ ഏറെ വിജ്ഞാനപ്രദവും മികവുറ്റതുമായിരുന്നു.

രാവിലേയും ഉച്ചക്കുമായി രണ്ടു ഘട്ടങ്ങളായി നടത്തിയ ക്ലാസുകള്‍ക്ക്‌ ബെറ്റ്‌സി തോട്ടക്കാട്‌, ജോര്‍ജ്‌ എരമത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി. ബെറ്റ്‌സി റ്റോട്ടക്കാട്ട്‌ അവതരിപ്പിച്ച ക്ലാസ്‌ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപനത്തില്‍ `സഭാചരിത്ര പഠന`ത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ വ്യക്തമായ അവബോധം നല്‍കുന്നവയായിരുന്നു. `സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപന പഠനരീതി` എന്ന വിഷയത്തെ സംബന്ധിച്ച്‌ ജോര്‍ജ്‌ എരമത്ത്‌ ഉദാഹരണസഹിതം അവതരിപ്പിച്ച ക്ലാസ്‌, ഇന്നത്തെ മാറിയ കാലഘട്ടത്തില്‍ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകന്റെ ഉത്തരവാദിത്വം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ശ്രദ്ധേയവും പ്രയോജനകരവുമായിരുന്നു.

ഒരു ആത്മീയ കൂട്ടായ്‌മ എന്ന നിലയില്‍ വളരെ അടുക്കും ചിട്ടയുമായി നടത്തിയ ഈ ട്രെയിനിംഗ്‌ പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തികഞ്ഞ ആത്മീയ നിറവ്‌ പ്രദാനം ചെയ്യുന്നവയായിരുന്നു.

സെന്റ്‌ ഇഗ്‌നേഷ്യന്‍ കത്തീഡ്രല്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ജീത്ത്‌ ജോസഫ്‌ തോമസിന്റെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. സണ്‍ഡേ നാഷണല്‍ ഡയറക്ടര്‍ റെജി വര്‍ഗീസ്‌ ആദ്യാവസാനം സംബന്ധിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.