You are Here : Home / USA News

`കലാസംഗമം ടൊറന്റോ 2014'

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 10, 2014 11:30 hrs UTC

 

ടൊറന്റോ: വടക്കേ അമേരിക്കയില്‍ ഫോളോ മീ ടിവി വിവിധ കലാമത്സരങ്ങള്‍ ഏപ്രില്‍ 26-ന്‌ നടത്തുവാന്‍ തീരുമാനിച്ചു. ഡാന്റോ അലിഗരി അക്കാഡമിയില്‍ (Dante Alighieri Acadamy, 60 Playfair Ave Toronto, ON M6B 2P9 ) വെച്ച്‌ 2014 ഏപ്രില്‍ 26-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 6 മണി വരെ വിവിധ കലാമത്സരങ്ങള്‍ നടത്തപ്പെടുന്നതും, അതില്‍ മുഖ്യ സമ്മാനാര്‍ഹരാകുന്നവരുടെ പ്രോഗ്രാമുകളും മെയ്‌ 10-ന്‌ നടത്തുന്ന മെഗാ ലോഞ്ചിംഗിലെ മറ്റ്‌ പ്രൊഫഷണല്‍സിന്റെ കലാപരിപാടികളോടൊപ്പം ഉള്‍പ്പെടുത്തുന്നതാണ്‌.

രജിസ്‌ട്രേഷന്‍ 2014 മാര്‍ച്ച്‌ 15-ന്‌ ക്ലോസ്‌ ചെയ്യുന്നതെങ്കിലും സമയപരിധി മൂലം മത്സരങ്ങളുടെ എണ്ണം ക്ലിപ്‌തപ്പെടുത്തിയിരിക്കുന്നതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ മാത്രമായിരിക്കും ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക എന്ന യാഥാര്‍ത്ഥ്യം മനസിലാക്കി എത്രയും വേഗം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന്‌ ചാനലിന്റെ ഭാരവാഹികള്‍ അറിയിച്ചു. അതായത്‌ ഓരോ വിഭാഗത്തിലും നിര്‍ദ്ദിഷ്‌ട രജിസ്‌ട്രേഷന്‍ ലഭിച്ചാലുടന്‍ തന്നെ ആ ഐറ്റം മാര്‍ച്ച്‌ 15-ന്‌ മുമ്പ്‌ തന്നെ ക്ലോസ്‌ ചെയ്യുന്നതാണ്‌. ഈ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കലാപ്രതിഭകള്‍ അവരവരുടെ ഡാന്‍സ്‌ ടീച്ചേഴ്‌സിനേയോ, മ്യൂസിക്‌ ടീച്ചേഴ്‌സിനേയോ ബന്ധപ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതായിരിക്കും. ആര്‍ക്കെങ്കിലും നേരിട്ട്‌ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ www.followmetv.net -ല്‍ നിന്നും ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫോറം പ്രിന്റ്‌ ചെയ്‌ത്‌ തപാലില്‍ അയയ്‌ക്കാവുന്നതും അല്ലെങ്കില്‍ ബന്ധപ്പെട്ടാല്‍ മറ്റ്‌ രീതിയില്‍കൂടി രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ info@followmetv.net or www.followmetv.net ബന്ധപ്പെടുക.

ഈ മത്സരങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യുകയും പല എപ്പിസോഡുകളായി ഫോളോ മീ ടിവിയിലൂടെ സംപ്രേഷണം ചെയ്യുന്നതുമാണ്‌. താഴെപ്പറയുന്ന മത്സരങ്ങളാണ്‌ ഏപ്രില്‍ 26-ന്‌ നടത്തുന്നത്‌.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, മാര്‍ഗ്ഗംകളി എന്നിവയുടെ ഗ്രൂപ്പും സോളോയും, ഡ്യൂവറ്റ്‌ സോങ്ങ്‌, ഗ്രൂപ്പ്‌ സോങ്ങ്‌, കീബോര്‍ഡ്‌, ഗിറ്റാര്‍ എന്നിവയുടെ ഗ്രൂപ്പ്‌ മത്സരങ്ങളും ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ (സിനിമാറ്റിക്‌) കീബോര്‍ഡ്‌, ഗിറ്റാര്‍ എന്നിവയുടെ സിംഗിള്‍ മത്സരങ്ങളും നടത്തപ്പെടുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.