You are Here : Home / USA News

ഇറപ്പുഴ ജി. യോഹന്നാന്‍ ഡിട്രോയിറ്റില്‍ നിര്യാതനായി

Text Size  

Story Dated: Saturday, February 01, 2014 12:46 hrs EST

 

ഡിട്രോയിറ്റ്‌: ചെങ്ങന്നൂര്‍ മുണ്ടന്‍കാവ്‌ ഇറപ്പുഴ വീട്ടില്‍ ഇ.ജി. യോഹന്നാന്‍ (78) ഡിട്രോയിറ്റില്‍ നിര്യാതനായി. മുപ്പതില്‍പ്പരം വര്‍ഷങ്ങളായി ഡിട്രോയിറ്റിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ഇ.ജി. യോഹന്നാന്‍ ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റാണ്‌. സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.

അമേരിക്കയില്‍ വരുന്നതിനു മുമ്പ്‌ കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം സ്റ്റേറ്റ്‌ കമ്മിറ്റിയംഗം, ആലപ്പുഴ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ മാനേജിംഗ്‌ കമ്മിറ്റി മെമ്പറായി ദീര്‍ഘകാലം സേവനം അനുഷ്‌ഠിച്ചു. ഭാര്യ: കോഴഞ്ചേരി പൊന്‍വേലി മണ്ണില്‍ സൂസന്‍.

വ്യൂവിംഗ്‌: ഫെബ്രുവരി രണ്ടാം തീയതി ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ബാഗനാസ്‌കോ ഫ്യൂണറല്‍ ഹോമില്‍ വെച്ചും, മൂന്നാം തീയതി രാവിലെ 9 മണിക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വെച്ചും നടത്തപ്പെടും.

സംസ്‌കാരം ചെങ്ങന്നൂര്‍ സെന്റ്‌ ഇഗ്‌നാത്തിയോസ്‌ കത്തീഡ്രല്‍ സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജു 248 895 8409, കുഞ്ഞ്‌ 215 870 0800.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More